

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് ക്ഷാമം രൂക്ഷമെന്ന് പറയുന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദ സന്ദേശം പുറത്ത്. ആശുപത്രി സൂപ്രണ്ടുമാര്‍ എത്രയും വേഗം മരുന്നുകള്‍ സംഭരിക്കണമെന്നും ഇല്ലെങ്കില്‍ പ്രശ്‌നമാകുമെന്നും ഓഡിയോ സന്ദേശത്തില്‍ പറയുന്നു.
ഡിഎംഒമാരുടെയും ഡിപിഎംമാരുടെയും ഗ്രൂപ്പിലാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.വി.മീനാക്ഷിയുടെ നിര്‍ദേശം വന്നത്. എച്ച്എംസി ഫണ്ടില്‍ പണമുണ്ടെങ്കില്‍ അങ്ങനെ വാങ്ങാനാണ് ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കരുത്. മരുന്ന് ക്ഷാമം പുറത്തറിയാതിരിക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.
മരുന്നുകളുടെ ലഭ്യത സംബന്ധിച്ച വിവരങ്ങള്‍ സൂപ്രണ്ടുമാര്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ഡിഎംഒമാര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഏത് മരുന്നുകള്‍ ലഭ്യമാണ്, ഏതൊക്കെ മരുന്നുകള്‍ ലഭ്യമല്ല, ഏതൊക്കെ മരുന്നുകളാണ് ലോക്കല്‍ പര്‍ച്ചേസിലൂടെ വാങ്ങുന്നത് തുടങ്ങിയ വിവരങ്ങള്‍ പുറത്തുനല്‍കരുതെന്നും ഡിഎംഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates