വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ലോകേഷിന്റെ അല്ല, ഇത് മാഡിയുടെ ലിയോ!; അമ്പരപ്പിച്ച് ഫാൻ മേഡ് ടീസർ; വൈറൽ

ഗ്രാഫിക് ഡിസൈനറായ മാഡി മാധവ് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ളപതി വിജയ്‌യുടെ 49ാം പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. താരത്തിന്റെ സ്പെഷ്യൽ ഡേയിൽ നിരവധി ആരാധകരാണ് മാഷപ്പ് വിഡിയോകളുമായി എത്തുന്നത്. എന്നാൽ ​ഗ്രാഫിക് ഡിസൈനറായ മാഡി മാധവ് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. പുതിയ ചിത്രം ലിയോയുടെ ഫാൻ മേഡ് ടീസറാണ് മാഡി ഒരുക്കിയത്. ഇത് ലിയോ ടീമിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. 

ഗംഭീര ആക്ഷൻ രം​ഗത്തിനൊപ്പം ത്രി ഡിയിലാണ് ആനിമേറ്റഡ് വിഡിയോ ഒരുക്കിയത്. കാർ ചെയ്സിങ്ങും ഷൂട്ടൗട്ടുമാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ ട്രെയിലർ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. സിനിമയുടെ നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസും മാഡിയെ അഭിനന്ദിച്ചു. ഇതിനോടകം രണ്ട് ലക്ഷത്തിൽ അധികം പേരാണ് യൂട്യൂബിൽ വിഡിയോ കണ്ടിരിക്കുന്നത്. 

മാസ്റ്ററിന് ശേഷം വിജയ്‌യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരുന്നു. വിജയ്, തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത്. ഒക്ടോബർ 19നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'