Vijay Deverakonda - Rashmika Mandanna wedding വിഡിയോ സ്ക്രീൻഷോട്ട്
Entertainment

വിജയ്‌യുടെ കൈ പിടിച്ച് രശ്മിക; വിവാഹ ശേഷം ആരാധകർക്ക് മുന്നിലെത്തി താരദമ്പതികൾ

തടിച്ചുകൂടിയ ജനക്കൂട്ടത്തെ നോക്കി രശ്മികയും വിജയ്‌യും കൈകൾ കൂപ്പി തൊഴുന്ന ദൃശ്യങ്ങൾ വൈറലാവുകയാണ്.

സമകാലിക മലയാളം ഡെസ്ക്

വിവാഹശേഷം ആദ്യമായി ആരാധകർക്ക് മുന്നിലെത്തി താരദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. വെള്ളിയാഴ്ച ഉച്ചയോടെ ഉദയ്പൂർ വിമാനത്താവളത്തിൽ എത്തിയ വിജയ്‌യും രശ്മികയും തങ്ങളെ കാത്തുനിന്ന ആരാധകരെയും മാധ്യമപ്രവർത്തകരെയും കണ്ട് ഏറെ സന്തോഷത്തോടെയാണ് പ്രതികരിച്ചത്. വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ നോക്കി രശ്മികയും വിജയ്‌യും കൈകൾ കൂപ്പി തൊഴുന്ന ദൃശ്യങ്ങൾ വൈറലാവുകയാണ്.

തങ്ങൾക്ക് ലഭിക്കുന്ന സ്നേഹത്തിന് നന്ദി പറഞ്ഞു കൊണ്ടും പുഞ്ചിരിച്ചു കൊണ്ടും അവർ കാമറകൾക്ക് പോസ് ചെയ്തു. വിമാനത്താവളത്തിൽ അതീവ സുന്ദരിയായാണ് രശ്മിക എത്തിയത്. സ്വർണ്ണ വർക്കുകളുള്ള ചുവന്ന അനാർക്കലി സ്യൂട്ടിൽ രശ്മിക തിളങ്ങിയപ്പോൾ ഗ്രേ-സിൽവർ നിറത്തിലുള്ള ലളിതമായ കുർത്തയും പൈജാമയുമായിരുന്നു വിജയ്‌യുടെ വേഷം.

വിമാനത്താവളത്തിൽ വെച്ച് ആരാധകർക്ക് നേരെ ഫ്ലൈയിംഗ് കിസ്സുകൾ നൽകിയും കൈവീശിയും ഇരുവരും തങ്ങളുടെ സന്തോഷം പങ്കുവെച്ചു. ഫെബ്രുവരി 26-ന് രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഐടിസി മെമെന്റോസിൽ വച്ചായിരുന്നു ആഢംബര വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരും മാല ചാർത്തിയത്.

Cinema News: Vijay Deverakonda and Rashmika Mandanna's first public appearance after wedding.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്യാപ്റ്റന്‍' പിണറായി തന്നെ; മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ഥി പട്ടികയെന്ന് എംഎ ബേബി

ഇരുമ്പ് ചീനച്ചട്ടി പെട്ടെന്ന് മയക്കി എടുക്കാം

വിജയ്ക്ക് മുന്‍നിര നടിയുമായി ബന്ധം; വിവാഹ മോചന ഹര്‍ജി നല്‍കി ഭാര്യ സംഗീത; ഏപ്രില്‍ 20ന് ഹാജരാകാന്‍ നിർദ്ദേശം

രണ്ട് ഓവറിൽ 46 റൺസ്; രണ്ട് 'നാണംകെട്ട' റെക്കോർഡും ദുബെക്ക് സ്വന്തം

'ജനിച്ചുവളര്‍ന്ന മണ്ണില്‍ ആര്‍ക്കും പൗരത്വം നിഷേധിക്കപ്പെടില്ല, കേരളത്തില്‍ ആരും അന്യരാവില്ല'

SCROLL FOR NEXT