വിജയ് ദേവരക്കൊണ്ട, രശ്മിക മന്ദാന /ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ഒഫീഷ്യലാക്കാന്‍ വിജയ് ദേവരക്കൊണ്ടയും രശ്മികയും: വിവാഹനിശ്ചയം ഫെബ്രുവരിയിലെന്ന് റിപ്പോര്‍ട്ട്

ഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിജയ്‌ന്റേയും രശ്മികയുടേയും വിവാഹനിശ്ചയത്തേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയും കടന്ന് ബോളിവുഡില്‍ കയ്യടി നേടിയ താരങ്ങളും വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. എന്നാല്‍ ഇതുവരെ ഇരുവരും ഇത് തുറന്നു പറഞ്ഞിട്ടില്ല. ഇപ്പോള്‍ ആരാധകരെ തേടി ഒരു സന്തോഷവാര്‍ത്ത എത്തുകയാണ്. ഇരുവരുടേയും വിവാഹനിശ്ചയം ഫെബ്രുവരിയിലുണ്ടാകുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 

ഫെബ്രുവരി രണ്ടാം വാരത്തോടെ വിവാഹനിശ്ചയമുണ്ടാകുമെന്നാണ് ന്യൂസ് 18 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്തത്. ഇതുസംബന്ധിച്ച് ഇരുവരും വൈകാതെ പ്രഖ്യാപനം നടത്തിയേക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിജയ്‌ന്റേയും രശ്മികയുടേയും വിവാഹനിശ്ചയത്തേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍ ഇതില്‍ ഔദ്യോഗിക പ്രതിതരണങ്ങള്‍ വന്നിട്ടില്ല. 

വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും രണ്ട് സിനിമകളിലാണ് ഒന്നിച്ച് അഭിനയിച്ചത്. ഗീത ഗോവിന്ദം, ഡിയര്‍ കോമ്രേഡ്. ഇരുവരുടേയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT