Vijay Deverakonda- Rashmika Mandanna ഇൻസ്റ്റ​ഗ്രാം
Entertainment

'ഒരു ദിവസം ഞാൻ അവളെ മിസ്സ് ചെയ്തു, എവിടെയാണെങ്കിലും എനിക്ക് വേണമായിരുന്നു'; രശ്മികയെക്കുറിച്ച് വിജയ് ദേവരകൊണ്ട

ഒരുപക്ഷേ അവൾ കൂടെയുണ്ടായിരുന്നെങ്കിൽ എന്റെ ആ ദിവസം ഇതിലും മനോഹരമായേനെ.

Author : സമകാലിക മലയാളം ഡെസ്ക്

ആരെയും മോഹിപ്പിക്കുന്ന ലുക്കിലാണ് വിവാഹദിനത്തിൽ വിജയ് ദേവരകൊണ്ടയെയും രശ്മിക മന്ദാനയെയും കാണാനായത്. അക്ഷരാർഥത്തിൽ സീതാരാമ വിവാഹം പോലെ തന്നെയായിരുന്നു അത്. ഇരുവരുടെയും ആഭരണങ്ങളിലായാലും വേഷവിധാനത്തിലായാലും എല്ലാം ആ രാജകീയ പ്രൗഢി പ്രകടമായിരുന്നു.

Vijay Deverakonda- Rashmika Mandanna

വിവാഹ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് ഇരുവരും ഹൃദ്യമായ കുറിപ്പുകളും പങ്കുവച്ചിരുന്നു. ചുരുങ്ങിയ വാക്കുകളില്‍ രശ്മിക തന്റെ ജീവിതത്തില്‍ ആരാണെന്ന് പറയുകയാണ് വിജയ്. "ഒരു ദിവസം, ഞാൻ അവളെ മിസ്സ് ചെയ്തു. അവളില്ലാത്ത ഒരു ദിവസം അപൂർണമാണെന്ന് എനിക്ക് തോന്നി... ഒരുപക്ഷേ അവൾ കൂടെയുണ്ടായിരുന്നെങ്കിൽ എന്റെ ആ ദിവസം ഇതിലും മനോഹരമായേനെ.

Vijay Deverakonda- Rashmika Mandanna

ഞങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നെങ്കിൽ ആ ഭക്ഷണത്തിന് കൂടുതൽ രുചിയും ആത്മബന്ധവും ഉണ്ടായേനെ. ഞങ്ങൾ ഒരുമിച്ച് വ്യായാമം ചെയ്തിരുന്നെങ്കിൽ, അതൊരു ശിക്ഷയായി തോന്നാതെ എത്ര സന്തോഷമുള്ള ഒന്നായേനെ. എനിക്ക് അവളെ വേണമായിരുന്നു- എവിടെയാണെങ്കിലും, ഒരു ആശ്വാസത്തിനും സമാധാനത്തിനും... എന്റെ വീട് അവളാണെന്ന് എനിക്ക് തോന്നി.

Vijay Deverakonda- Rashmika Mandanna

അതുകൊണ്ട്, എന്റെ ഉറ്റസുഹൃത്തിനെ ഞാൻ എന്റെ ഭാര്യയാക്കി.’’– വിജയ് കുറിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള പഞ്ചനക്ഷത്ര റിസോർട്ടിലായിരുന്നു ഇരുവരുടേയുംവിവാഹം. ആന്ധ്രയുടെ പരമ്പരാഗത ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്.

മൂന്ന് ദിവസം നീണ്ടുനിന്ന വിവാഹാഘോഷത്തിന്റെ ഭാഗമായി ഹൽദി, സംഗീത് ചടങ്ങുകളുമുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഹൈദരാബാദിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.

Vijay Deverakonda- Rashmika Mandanna

അതേസമയം നിന്റെ ഭാര്യയാകുന്നതിലും നിന്റെ ഭാര്യ എന്ന് വിളിക്കപ്പെടുന്നതിലും ഞാൻ വളരെയധികം ആവേശത്തിലാണ്! ഇപ്പോൾ ആഘോഷത്തിന്റെ സമയമാണ്. നമുക്ക് ഒരുമിച്ച് ഏറ്റവും മനോഹരമായ ജീവിതം നയിക്കാം! ഞാൻ നിന്നെ സ്‌നേഹിക്കുന്നു. - എന്നാണ് ചിത്രങ്ങൾക്കൊപ്പം രശ്മിക കുറിച്ചത്.

Cinema News: Actor Vijay Deverakonda opens up about his wife Rashmika Mandanna.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

'ഉർവശിയുടെ വലിയൊരു ഫാൻ ആണ് ഞാൻ; 'ഉള്ളൊഴുക്കി'ലെ പെർ‌ഫോമൻസ് കണ്ടിട്ട് അത്ഭുതപ്പെട്ടു പോയി'

വെള്ളക്കെട്ടില്‍ മുങ്ങി തിരുവനന്തപുരം നഗരം; തീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

'ചിലയാളുകൾ ഭയങ്കര സൈലന്റ് ആയിരിക്കും, പക്ഷേ അവർ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കും; വിജയ് അതുപോലെയാണ്'

ചോറ് കൊടുക്കുമ്പോള്‍ മരിച്ചെന്ന് മൊഴി; ഒന്നരവയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍; അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്

SCROLL FOR NEXT