'മലയാള സിനിമയില്‍ എനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രം, അമൃതം ഗമയഃയിലെ ഡോക്ടര്‍ ഹരിദാസ്'; മോഹന്‍ലാല്‍ ചിത്രത്തെപ്പറ്റി പിണറായി വിജയന്‍

രജനികാന്ത് സിനിമകളോടുള്ള തന്റെ ഇഷ്ടവും അദ്ദേഹം പങ്കുവെക്കുന്നു
Mohanlal, Pinarayi Vijayan
Mohanlal, Pinarayi Vijayan
Updated on
1 min read

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള നടന്‍ മോഹന്‍ലാലിന്റെ അഭിമുഖം ചര്‍ച്ചയായി മാറുകയാണ്. പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ ഇതുവരെ കാണാത്ത വശങ്ങളും അഭിമുഖത്തില്‍ കാണാം. തന്റെ ഇഷ്ടപ്പെട്ട സിനിമാ കഥാപാത്രത്തെക്കുറിച്ചും താരത്തെക്കുറിച്ചുമൊക്കെ അഭിമുഖത്തില്‍ പിണറായി വിജയന്‍ മോഹന്‍ലാലിനോട് മനസ് തുറക്കുന്നുണ്ട്.

Mohanlal, Pinarayi Vijayan
'കേരളാ സ്റ്റോറി 2'; റിലീസ് തടഞ്ഞ ഹർജിയിൽ ഉത്തരവ് ഇന്ന്

ഇഷ്ടപ്പെട്ട കഥാപാത്രം ഏതെന്ന മോഹന്‍ലാലിന്റെ ചോദ്യത്തിനുള്ള പിണറായി വിജയന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അമൃതം ഗമയ എന്ന ചിത്രത്തിലെ ഡോക്ടര്‍ പികെ ഹരിദാസ് ആണ് പിണറായി വിജയന്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമായി ചൂണ്ടിക്കാണിച്ചത്.

Mohanlal, Pinarayi Vijayan
'ഓർക്കുമ്പോൾ ഇപ്പോഴും പേടി തോന്നും, രോഗികളെ പണം കൊയ്യാനുള്ള വെറും ഉപകരണങ്ങളായി മാത്രം കാണുന്ന ഡോക്ടർമാരുണ്ട്';

''ഓര്‍ത്തുവെക്കുന്നതായി ധാരാളം കഥാപാത്രങ്ങള്‍ മലയാള സിനിമയിലുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ളൊരു കഥാപാത്രം താങ്കളുടേത് തന്നെയാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായി വന്ന്, ആ വിദ്യാര്‍ത്ഥി റാഗിങിന് നേതൃത്വം കൊടുക്കുന്ന സിനിമയുണ്ട്, അമൃതം ഗമയ. എംടി എഴുതിയത്. പിന്നീട് അദ്ദേഹം മാതൃകാ ഡോക്ടറായി മാറാന്‍ ശ്രമിക്കുകയാണ്. അതിന്റെ പേരില്‍ ഒരുപാട് നഷ്ടങ്ങള്‍ സംഭവിച്ചിട്ടും അയാള്‍ തന്റെ ആശയത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്.'' എന്നാണ് പിണറായി വിജയന്‍ പറയുന്നത്.

രജനികാന്ത് സിനിമകളോടുള്ള തന്റെ ഇഷ്ടവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. താന്‍ ആക്ഷന്‍ സിനിമകളുടെ ആരാധകനാണെന്നാണ് പിണറായി വിജയന്‍ പറയുന്നത്. ''പണ്ട് കെടിവി എന്ന ചാനലില്‍ ധാരാളം രജനി പടങ്ങള്‍ വരാറുണ്ട്. ആക്ഷന്‍ സിനിമകളായിരുന്നു അധികവും. എനിക്ക് പൊതുവെ ആക്ഷന്‍ സിനിമകള്‍ ഇഷ്ടമാണ്. മലയാളത്തില്‍ നിങ്ങളടക്കമുള്ള എല്ലാവരോടുമുള്ള സൗഹൃദം കാത്തുസൂക്ഷിക്കെ തന്നെ രജനികാന്ത് സിനിമകളോടും അദ്ദേഹത്തിന്റെ രീതികളോടും പ്രത്യേക ഇഷ്ടം തോന്നിയിരുന്നു'' എന്നാണ് പിണറായി വിജയന്‍ പറയുന്നത്.

Summary

In his interview with Mohanlal, CM Pinarayi Vijayan talks about his favorite malayalam movie character. Shares his love for Rajinikanth movies too.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com