ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

റോൾഡ് റോയിസ് ഓടിച്ച് വിജയ്, ഇത് അപർണാ ദാസിനുള്ള പിറന്നാൾ സമ്മാനം; വിഡിയോ

മലയാളി നടി അപർണാ ദാസിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാ​ഗമായിരുന്നു റോയൽ യാത്ര

സമകാലിക മലയാളം ഡെസ്ക്

സൂപ്പർതാരം വിജയ് യുടെ ബീസ്റ്റ് അടുത്ത ദിവസം തിയറ്ററിലെത്തുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് വിജയ് യുടെ പുതിയ വിഡിയോ ആണ്. ചെന്നൈയിലൂടെ റോൾസ് റോയിസ് ഓടിക്കുന്ന വിജയ് യിനെയാണ് വിഡിയോയിൽ കാണുന്നത്. കൂടെ ബീസ്റ്റ് ടീമിനേയും കാണാം. മലയാളി നടി അപർണാ ദാസിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാ​ഗമായിരുന്നു റോയൽ യാത്ര. 

അപർണ തന്നെയാണ് വിജയ്ക്കൊപ്പമുള്ള കാർ യാത്രയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. എന്റെ പിറന്നാൾ യാത്ര എന്ന അടിക്കുറിപ്പിലാണ് വിഡിയോ. മനോഹരം, ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് അപര്‍ണ. നടിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘ബീസ്റ്റ്’. 

ചിത്രത്തിന്റെ സംവിധായകൻ നെൽസൺ, നടി പൂജ ഹെ​ഗ്ഡെ, ഛായാ​ഗ്രാഹകൻ മനോജ് പരമഹംസ, ഡാൻസ് കൊറിയോ​ഗ്രാഫർ സതീഷ് കൃഷ്ണ എന്നിവരും കാർ യാത്രയിലുണ്ടായിരുന്നു. ബീസ്റ്റ് ടീമിൻെറ യാത്ര സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഏപ്രിൽ 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

SCROLL FOR NEXT