ഗോട്ട് 
Entertainment

കേരളത്തിൽ ​'ഗോട്ട്' പുലർച്ചെ എത്തും; ആദ്യ ഷോയുടെ സമയം പുറത്ത്

തമിഴ്‌നാട്ടിൽ 9 മണി മുതലായിരിക്കും ചിത്രത്തിന്റെ ആദ്യ ഷോ.

Author : സമകാലിക മലയാളം ഡെസ്ക്

വിരലിലെണ്ണാവുന്ന ദിവസങ്ങളേയുള്ളൂ ദളപതി വിജയ് ചിത്രം ​ഗോട്ട് പ്രേക്ഷകരിലേക്കെത്താൻ. ഇപ്പോഴിതാ ദ് ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിന്റെ കേരളത്തിലെ ആദ്യ ഷോയുടെ സമയം പുറത്തുവിട്ടിരിക്കുകയാണ് കേരളത്തിലെ വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ്. പുലർച്ചെ 4 മണി മുതൽ കേരളത്തിൽ 'ഗോട്ടി'ന്റെ പ്രദർശനം ആരംഭിക്കും.

4 മണിക്ക് സ്ക്രീനിംഗ് അനുവദിച്ചതിന് നിർമാതാക്കളായ എജിഎസ് പ്രൊഡക്ഷന് നന്ദി പറഞ്ഞുകൊണ്ടുള്ള ക്യാപ്ഷനൊപ്പമാണ് ഗോകുലം മൂവിസ് റിലീസ് സമയവും പുറത്തുവിട്ടിരിക്കുന്നത്. തമിഴ്‌നാട്ടിൽ 9 മണി മുതലായിരിക്കും ചിത്രത്തിന്റെ ആദ്യ ഷോ.'ലിയോ'ക്ക് ശേഷം ഗോകുലം മൂവീസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്ന വിജയ് ചിത്രമാണിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വിജയ്‌യുടെ ഡീഏജിങ് ലുക്കിനും ഗാനങ്ങൾക്കും ട്രെയ്‌ലറിനും സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. മീനാക്ഷി ചൗധരി, പ്രശാന്ത്, സ്നേഹ, ലൈല തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍