നടൻ വിജയ്/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'എന്‍ നെഞ്ചില്‍ കുടിയിരിക്കും തോഴര്‍കള്‍'; ആശംസകള്‍ക്ക് നന്ദി പറഞ്ഞ് വിജയ്

ആരാധകരും സിനിമയിലെ സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസകളുമായി എത്തിയത്

സമകാലിക മലയാളം ഡെസ്ക്

മിഴ് സൂപ്പര്‍താരം ദളപതി വിജയ് കഴിഞ്ഞ ദിവസമാണ് തന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്നാണ് താരം പാര്‍ട്ടിക്ക് പേര് നല്‍കിയത്. ആരാധകരും സിനിമയിലെ സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസകളുമായി എത്തിയത്. ഇപ്പോള്‍ തനിക്ക് ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വിജയ്.

ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം നന്ദി അറിയിച്ചത്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ തന്‍റെ ആരാധകരെ സംബോധന ചെയ്യുന്നതില്‍ താരം മാറ്റം വരുത്തിയിട്ടുണ്ട്. എന്‍ നെഞ്ചില്‍ കുടിയിരിക്കും രസികര്‍ എന്നതിനെ എന്‍ നെഞ്ചില്‍ കുടിയിരിക്കും തോഴര്‍കള്‍ എന്നാണ് മറ്റിയത്.

തമിഴ്നാട്ടിലെ ജനങ്ങളെ സേവിക്കാനായുള്ള എന്‍റെ രാഷ്ട്രീയ യാത്രയില്‍ എനിക്ക് ആശംസകള്‍ അറിയിച്ച രാഷ്ട്രീയ നേതാക്കള്‍ക്കും സിനിമ മേഖലയിലെ പ്രിയ സുഹൃത്തുക്കള്‍ക്കും തമിഴ്നാട്ടിലെ സ്നേഹനിധികളായ അമ്മമാര്‍ക്കും സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എന്‍ നെഞ്ചില്‍ കുടിയിരിക്കും തോഴര്‍കള്‍ക്കും നന്ദി അറിയിക്കുന്നു.- എന്നാണ് വിജയ് കുറിച്ചത്.

2024ലെ പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പില്‍ വിജയ് യുടെ പാര്‍ട്ടി മത്സരിക്കില്ല. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലായിരിക്കും താരം ജനവിധി തേടുക. ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് സംഖ്യമുണ്ടായിരിക്കില്ലെന്നും താരം വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതോടെ സിനിമയില്‍ നിന്ന് ഇടവേളയെടുക്കാനുള്ള തീരുമാനത്തിലാണ് താരം. ദളപതി 69 ആയിരിക്കും താരത്തിന്‍റെ അവസാന ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT