ഫോട്ടോ: ട്വിറ്റർ 
Entertainment

വിജയ് ചിത്രം 'ബീസ്റ്റ്' ഏപ്രിൽ 13ന് എത്തും, കെജിഎഫ് 2 പിന്നാലെ 

ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

വിജയ് നായകനാകുന്ന 'ബീസ്റ്റ്' ഏപ്രിൽ 13ന് റിലീസിനെത്തും. ഏപ്രിൽ 14 നാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സൺ പിക്ചേഴ്സ് ആണ് സിനിമയുടെ റിലീസ് ഡേറ്റ് ഔദ്യോഗികമായി അറിയിച്ചത്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. മലയാളി താരം ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

ശിവ കാർത്തികേയൻ നായകനായെത്തിയ ഡോക്ടർ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബീസ്റ്റ്'. ജോർ‌ജിയ, ചെന്നൈ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ. ബീസ്റ്റിലെ അടുത്തിടെ പുറത്തിറങ്ങിയ ‘അറബിക് കുത്ത്’ ഗാനം ഇതിനോടകം തരം​ഗമായിക്കഴിഞ്ഞു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. 

ബ്രഹ്മാണ്ഡ ചിത്രമായ കെജിഎഫ് 2വുമായി ആദ്യ ദിന ക്ലാഷ് ഒഴിവാക്കുന്നതിൻറെ ഭാഗമായാണ് ബീസ്റ്റ് ഒരു ദിവസം മുൻപ് എത്തുന്നതെന്നാണ് സൂചന. ഏപ്രിൽ 14നാണ് കെജിഎഫ് 2 റിലീസ്. യഷ് നായകനാകുന്ന ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസിനെത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത