വിസില്‍ പോടിന്റെ ലിറിക്കല്‍ വിഡിയോ ഇന്നലെയാണ് എത്തിയത് 
Entertainment

24 മണിക്കൂറില്‍ 2.41 കോടി കാഴ്ചക്കാര്‍; 'അറബിക്കുത്തിനെ' തെറിപ്പിച്ച് 'വിസില്‍ പോട്'; രാജാവായി ദളപതി

വിജയ് തന്നെ പാടിയ ഗാനത്തിന് ഗംഭീരസ്വീകരണമാണ് ആരാധകര്‍ ലഭിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദളപതി വിജയ് നായകനായി എത്തുന്ന ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലെ ഗാനം വിസില്‍ പോടിന്റെ ലിറിക്കല്‍ വിഡിയോ ഇന്നലെയാണ് എത്തിയത്. വിജയ് തന്നെ പാടിയ ഗാനത്തിന് ഗംഭീരസ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ഇപ്പോള്‍ പുത്തന്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ഗാനം.

തെന്നിന്ത്യയില്‍ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട വിഡിയോയാണ് വിസില്‍ പോട് മാറിയത്. 2.41 കോടി പേരാണ് 24 മണിക്കൂറില്‍ വിഡിയോ രണ്ടത്. ഇതോടെ വിജയ് യുടെ തന്നെ അറബിക് കുത്തിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 23.77 മില്യണായിരുന്നു അറബി കുത്ത് ആദ്യ 24 മണിക്കൂറില്‍ നേടിയത്.

തമിഴ് പുത്താണ്ടിനോട് അനുബന്ധിച്ചാണ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നത്. വിജയ്യുടെ തെരഞ്ഞെടുപ്പ് പ്രവേശനത്തിന്റെ ചെറിയ സൂചനകളോടെയാണ് ഗാനം എത്തുന്നത്. ആദ്യ മണിക്കൂറില്‍ തന്നെ ഒരു മില്യണ്‍ കാഴ്ചക്കാരായിരുന്നു ഗാനം സ്വന്തമാക്കിയത്. നിലവില്‍ മൂന്നു കോടിയിലേക്ക് അടുക്കുകയാണ് കാഴ്ചക്കാര്‍. ഏറ്റവും വേഗത്തില്‍ ഒരു കോടി ലൈക്ക് നേടുന്ന വിഡിയോയായും മാറി. യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ് വിസില്‍ പോട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിജയ്‌ക്കൊപ്പം വെങ്കട് പ്രഭു, യുവന്‍ ശങ്കര്‍ രാജ, പ്രേംജി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിജയ്, പ്രഭു ദേവ, പ്രശാന്ത്, അജ്മല്‍ എന്നിവരേയും ഗാനത്തില്‍ കാണാം. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡബിള്‍ റോളിലാണ് വിജയ് എത്തുന്നത്. മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാര്‍വതി നായര്‍, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

വേളാങ്കണ്ണി പള്ളിയിൽ ഇന്ന് മുതൽ 24 മണിക്കൂറും ഭക്തർക്ക് പ്രവേശനം

സന്താനോത്പാദനം മാത്രമല്ല ദാമ്പത്യത്തിന്റെ ലക്ഷ്യം, കുട്ടിയില്ലാത്തത് വിവാഹമോചനത്തിന് കാരണമായി കാണാനാകില്ല: മദ്രാസ് ഹൈക്കോടതി

പനിച്ച് വിറച്ച് കേരളം, പാലക്കാട് 14കാരി മരിച്ചു; എന്ന് തീരും മരുന്ന് പ്രതിസന്ധി?

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി