ഫോട്ടോ: ട്വിറ്റർ 
Entertainment

വിജയ് ചിത്രം വരിശ് പൊങ്കലിനെത്തും; റിലീസ് അറിയിച്ച് നിർമ്മാതാക്കൾ 

ദേശീയ അവാർഡ് ജേതാവായ സംവിധായകൻ വംശി പൈഡിപ്പള്ളി ആണ് ചിത്രം ഒരുക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബീസ്റ്റിനു ശേഷം വിജയ് നായകനായെത്തുന്ന 'വരിശ്' റിലീസിനെക്കുറിച്ച് സൂചന നൽകി നിർമ്മാതാക്കൾ. അടുത്ത വർഷം പൊങ്കലിന് ചിത്രം തിയറ്ററുകളിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇതു സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല.  ഇപ്പോഴിതാ ചിത്രത്തിൻറെ നിർമ്മാതാക്കൾ തന്നെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുകയാണ്. ദീപാവലി പ്രമാണിച്ച് പുറത്തിറക്കിയ സ്പെഷൽ പോസ്റ്ററിലാണ് ചിത്രത്തിൻറെ റിലീസ് സംബന്ധിച്ച സൂചനയുള്ളത്. ചിത്രം പൊങ്കൽ റിലീസ് ആയി ലോകമാകമാനം എത്തുമെന്നാണ് പോസ്റ്ററിലുള്ളത്. 

വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രമാണ് വരിശ്. ദേശീയ അവാർഡ് ജേതാവായ സംവിധായകൻ വംശി പൈഡിപ്പള്ളി ആണ് ചിത്രം ഒരുക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിൻറെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് നിർമാണം. ഒരേ സമയം തമിഴിലും തെലുങ്കിലുമാണ് വരിശ് ഒരുങ്ങുന്നത്. ‌ചിത്രത്തിൽ രശ്മിക മന്ദാന, ശരത് കുമാർ, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.

മഹേഷ് ബാബു നായകനായ 'മഹർഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാർഡ് നേടിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT