'അരങ്ങേറ്റ ബാറ്റിങ് കണ്ടപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു...!'

റെഡ്ഡിറ്റിൽ മനസ് തുറന്ന് സച്ചിൻ ടെണ്ടുൽക്കർ
Sachin Tendulkar, Joe Root
Sachin Tendulkar, Joe Rootx
Updated on: 
2 min read

മുംബൈ: ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന തന്റെ റെക്കോർഡിന് തൊട്ടരികിൽ നിൽക്കുന്ന ഇം​ഗ്ലണ്ട് നായകൻ ജോ റൂട്ടിനെ പ്രശംസിച്ച് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റർ റൂട്ടാണെന്നു വ്യക്തമാക്കിയ സച്ചിൻ 2012ൽ റൂട്ടിന്റെ അരങ്ങേറ്റ ടെസ്റ്റ് കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ ഉള്ളിലെ പ്രതിഭയെ തിരിച്ചറിയാൻ തനിക്ക് സാധിച്ചുവെന്നും വ്യക്തമാക്കി.

റെഡ്ഡിറ്റിലെ ആസ്ക് മി എനിതിങ്- സെഷനിലാണ് ഇന്ത്യൻ ബാറ്റിങ് ഇതിഹാസം തന്റെ റെക്കോർഡ് മറികടക്കുന്നതിനെ കുറിച്ച് മനസ് തുറന്നത്.

'ഞാൻ എപ്പോഴും അദ്ദേഹത്തെ ഉയർന്ന രീതിയിലാണ് വിലയിരുത്തിയിട്ടുള്ളത്. ആദ്യ ടെസ്റ്റ് കളിക്കുന്നതു കണ്ടപ്പോൾ തന്നെ അദ്ദേഹം വലിയ ഉയരങ്ങളിൽ എത്തുമെന്നു എനിക്ക് വ്യക്തമായിരുന്നു'- സച്ചിൻ വ്യക്തമാക്കി.

2012 ഡിസംബറിൽ നാ​ഗ്പുരിൽ ഇന്ത്യക്കെതിരെയാണ് റൂട്ട് ടെസ്റ്റിൽ അരങ്ങേറിയത്. ആ മത്സരം കളിച്ച ഇന്ത്യൻ ടീമിൽ സച്ചിനും അം​ഗമായിരുന്നു. ആദ്യ ഇന്നിങ്സിൽ 229 പന്തുകൾ നേരിട്ട് 73 റൺസും രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 20 റൺസും നേടി അരങ്ങേറ്റം റൂട്ട് അവിസ്മരണീയമാക്കി. മത്സരം സമനിലയിലാണ് അവസാനിച്ചത്.

Sachin Tendulkar, Joe Root
പ്രതിഫലം 7 കോടി കുറച്ച് സണ്‍റൈസേഴ്സ് താരം സൂപ്പര്‍ കിങ്സിലേക്ക്; 4 താരങ്ങളെ പരസ്പരം കൈമാറും

സച്ചിനാണ് നിലവിൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. 200 ടെസ്റ്റുകളും 329 ഇന്നിങ്സുകളും കളിച്ച് 15,921 റൺസാണ് സച്ചിൻ നേടിയത്. ഈ റെക്കോർഡിൽ റൂട്ടാണ് രണ്ടാം സ്ഥാനത്ത്. 169 ടെസ്റ്റുകളും 309 ഇന്നിങ്സുകളും കളിച്ച റൂട്ട് 14,643 റൺസ് നേടി.

ടെസ്റ്റിൽ ഏറ്റവും കൂടുതൽ അർധ സെഞ്ച്വറികൾ നേടുന്ന താരമെന്ന സച്ചിന്റെ റെക്കോർഡ് റൂട്ട് മറികടന്നിട്ടുണ്ട്. സച്ചിന് 68 അർധ സെഞ്ച്വറികളുണ്ട്. റൂട്ട് സെപ്റ്റംബറിൽ 69ാം അർധ സെഞ്ച്വറി നേടിയാണ് റെക്കോർഡ് സ്വന്തം പേരിലാക്കിയത്. റൂട്ടിനു പുറമെ ഇം​​ഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്, ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഇന്ത്യക്ക് പുറത്തെ സച്ചിന്റെ പ്രിയപ്പെട്ട ബാറ്റർമാർ.

ഏകദിന ക്രിക്കറ്റിന്റെ ഘടന മാറ്റണമെന്ന തന്റെ മുൻ നിർദ്ദേശം സച്ചിൻ വീണ്ടും ആവർത്തിച്ചു. 50 ഓവർ പോരാട്ടം രണ്ട് ടീമുകൾക്കുമായി 25 ഓവറുകൾ വീതമുള്ള രണ്ട് ഇന്നിങ്സുകളാക്കി തിരിക്കണമെന്നാണ് സച്ചിൻ നേരത്തെ നിർദ്ദേശിച്ചത്. 50 ഓവറിൽ ഓരോ ടീമിനും 10 വിക്കറ്റുകൾ മാത്രമായിരിക്കും ഉണ്ടാകുക. മത്സരത്തിൽ മുഴവനായും ഒരു ബോൾ മാത്രം ഉപയോ​ഗിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും അദ്ദേഹം നൽകിയിരുന്നു.

'ബാറ്റും ബോളും തമ്മിലുള്ള പോരാട്ടം നിലനിർത്താനും ബൗളർമാർ വംശനാശം സംഭവിച്ച് പോകാതിരിക്കാനും ഏകദിന മത്സരങ്ങളിൽ ഇത്തരം മാറ്റങ്ങൾ അത്യന്താപേക്ഷിതമാണ്'- സച്ചിൻ വ്യക്തമാക്കി.

Sachin Tendulkar, Joe Root
അമ്പമ്പോ! ബ്രസീലില്‍ കളിക്കിടെ 51 റെഡ് കാര്‍ഡുകള്‍; താരങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്; പാതിയില്‍ നിര്‍ത്തി മത്സരം; വിഡിയോ
Sachin Tendulkar, Joe Root
38 നോട്ടൗട്ട്; "ചിയേഴ്‌സ്... ചെയ്‌സ് മാസ്റ്റര്‍..."
Summary

Sachin Tendulkar has backed Joe Root's credentials as one of the finest batters of his generation, revealing that he had recognised the England star's potential during his very first Test appearance in 2012

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER