Vijay പിടിഐ
Entertainment

1999 ല്‍ 'മുഖ്യമന്ത്രി' സ്ഥാനം തട്ടിക്കളഞ്ഞു; 2026 ല്‍ തമിഴ്‌നാടിന്റെ 'മുതല്‍വന്‍' ആകാനൊരുങ്ങി വിജയ്!

109 സീറ്റുകളില്‍ ടിവികെയ്ക്ക് മുന്നേറ്റമുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ്‌നാട് തൂക്കിയിരിക്കുകയാണ് വിജയ്‌യും അദ്ദേഹത്തിന്റെ ടിവികെ പാര്‍ട്ടിയും. ഭരണകക്ഷിയായിരുന്ന ഡിഎംകെയെ ബഹുദൂരം പിന്നിലാക്കിയാണ് ടിവികെയുടെ കുതിപ്പ്. രണ്ട് വര്‍ഷം മുമ്പ് മാത്രം രൂപീകരിച്ച പാര്‍ട്ടിയുമായെത്തി തമിഴ്‌നാടിന്റെ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് കുതിക്കുകയാണ് വിജയ്. ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴ്‌നാട്ടില്‍ 109 സീറ്റുകളിലാണ് ടിവികെ ലീഡ് ചെയ്യുന്നത്.

വിജയ് തമിഴകത്തിന്റെ മുഖ്യമന്ത്രിയാകുമോ എന്നറിയാനായി കാത്തിരിക്കുകയാണ് ടിവികെ അണികളും ആരാധകരും. ജീവിതത്തില്‍ മുഖ്യമന്ത്രി സ്ഥാനം കണ്‍മുന്നില്‍ തെളിഞ്ഞു വരുന്ന വിജയ് കരിയറില്‍ ഒരിക്കല്‍ മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന് വച്ചിട്ടുണ്ട്. അതും ഒരു ദിവസത്തേക്ക് മുഖ്യമന്ത്രിയാകാനുള്ള അവസരം.

ശങ്കര്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണ് മുതല്‍വന്‍. തിരക്കഥ പൂര്‍ത്തിയായ ശേഷം ശങ്കര്‍ നായകനായി മനസില്‍ കണ്ടിരുന്നത് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെയായിരുന്നു. രജനി നിരസിച്ചതോടെ ശങ്കര്‍ സമീപിച്ചത് വിജയ്‌യെയായിരുന്നു. എന്നാല്‍ വിജയ്‌യും ഒഴിഞ്ഞു മാറി. പിന്നീടാണ് ശങ്കര്‍ അര്‍ജുനെ സമീപിക്കുന്നതും അദ്ദേഹം ചിത്രം ചെയ്യാനേല്‍ക്കുന്നതും. ചിത്രം വന്‍ വിജമായി മാറുകയും ചെയ്തു. അര്‍ജുന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയും ചെയ്തു ചിത്രം. മുതല്‍വന്‍ പിന്നീട് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയുമുണ്ടായി.

ശങ്കറിന് വിജയ് കൈ കൊടുത്ത ചിത്രമായിരുന്നു നന്‍പന്‍. ഈ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെ മുതല്‍വന്‍ ചെയ്യാന്‍ പറ്റാതെ പോയതിനെക്കുറിച്ച് വിജയ് സംസാരിച്ചിരുന്നു. മുതല്‍വന്‍ നടക്കാതെ പോയെങ്കിലും 2019 ല്‍ ശങ്കറും വിജയ്‌യും മുതല്‍വന്‍ ടുവിന് വേണ്ടി ഒരുമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും ആ ചിത്രവും നടന്നില്ല. പക്ഷെ അധികം വൈകാതെ വിജയ് രാഷ്ട്രീയത്തിലേക്ക് എത്തി. ഇന്നിതാ തമിഴ്‌നാടിന്റെ ജനവിധി വിജയ്‌യെ ഒരുപക്ഷെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിക്കാനുള്ള സാധ്യത ഉടലെടുത്തിരിക്കുകയാണ്.

തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണ് വിജയ്‌യുടെ ടിവികെ. 109 സീറ്റുകളില്‍ ടിവികെയ്ക്ക് മുന്നേറ്റമുണ്ട്. അതേസമയം കേവല ഭൂരിപക്ഷത്തിന് വേണ്ടത് 118 സീറ്റുകളാണ്. നിലവില്‍ തൂക്കുമന്ത്രിസഭയിലേക്കെന്ന സൂചനകളാണ് ലഭ്യമാകുന്നതെങ്കിലും നേരിയ വോട്ട് വ്യത്യാസം നിലനില്‍ക്കുന്ന മണ്ഡലങ്ങളിലെ ഫലങ്ങള്‍ നിര്‍ണായകമാകും.

Vijay refused to play chief minister character in Mudhalvan. Now he is close to became the real CM of Tamilnadu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല; മാസം രോഗം ബാധിച്ചത് 120 പേര്‍ക്ക്

'വകയിരുത്തിയത് 700 കോടി മാത്രം'; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുതെന്ന് വീണാ ജോര്‍ജ്

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം