സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാളുകൊണ്ട് കേക്ക് മുറിക്കുന്ന ചിത്രം, വിജയ് സേതുപതി/ ഫേയ്സ്ബുക്ക് 
Entertainment

ബര്‍ത്ത്‌ഡേ കേക്ക് വാളുകൊണ്ട് മുറിച്ച് വിജയ് സേതുപതി, അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; ക്ഷമാപണവുമായി താരം

വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ക്ഷമാപണവുമായി എത്തിയിരിക്കുകയാണ് വിജയ് സേതുപതി

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയുടെ ഇഷ്ടതാരം വിജയ് സേതുപതിയുടെ പിറന്നാളാണ് ഇന്ന്. താരത്തിന് ആശംസകളുമായി നിരവധി ആരാധകരും താരങ്ങളുമാണ് എത്തുന്നത്. അതിനിടെ താരത്തിന്റെ പിറന്നാളാഘോഷം വിവാദമായിരിക്കുകയാണ്. വാളുകൊണ്ട് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്നതാണ് വിവാദമായത്. വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ക്ഷമാപണവുമായി എത്തിയിരിക്കുകയാണ് വിജയ് സേതുപതി.

സംവിധായകന്‍ പൊന്റാമിനും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമായിരുന്നു താരത്തിന്റെ വിവാദ പിറന്നാള്‍ ആഘോഷം. കയ്യില്‍ വാളുമായി കേക്ക് മുറിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. താരത്തിന്റെ പ്രവൃത്തി തെറ്റായ മാതൃക സൃഷ്ടിക്കും എന്നായിരുന്നു വിമര്‍ശനം. തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെ ക്ഷമാപണം നടത്തിയത്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും താരം വ്യക്തമാക്കി.

എന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ച സിനിമപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും നന്ദി. മൂന്നു ദിവസം മുന്‍പ് എന്റെ പിറന്നാള്‍ ആഘോഷത്തിനിടെ എടുത്ത ഒരു ചിത്രം വിവാദമായിരിക്കുകയാണ്. ആ ചിത്രത്തില്‍ പിറന്നാള്‍ കേക്ക് ഞാന്‍ വാളുകൊണ്ടാണ് മുറിക്കുന്നത്. പൊന്‍ റാം സംവിധാനം ചെയ്‌യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ പോവുകയാണ് ഞാന്‍. ഇതില്‍ വാള്‍ വളരെ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അതുകൊണ്ടാണ് പൊന്‍ റാമിനും ടീമിനുമൊപ്പം ബര്‍ത്ത്‌ഡേ ആഘോഷിച്ചപ്പോള്‍ വാള്‍ ഉപയോഗിച്ചത്. ഇത് തെറ്റായ മാതൃകയാണെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടി. ഇനി മുതല്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധേയനായിരിക്കും. ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചെങ്കില്‍ ക്ഷമ പറയുന്നു.- വിജയ് സേതുപതി കുറിച്ചു. 

കുറച്ചു നാള്‍ മുന്‍പാണ് ബര്‍ത്ത്‌ഡേ കേക്ക് വാളുകൊണ്ട് മുറിച്ച ഒരു ലോക്കല്‍ ഗുണ്ടയെ ചെന്നൈ പൊലീസ് അറസ്റ്റു ചെയ്തത്. നിരവധി പേരാണ് താരത്തിന്റെ പ്രവര്‍ത്തിയെ ചോദ്യം ചെയ്തത്. താരത്തെയും അറസ്റ്റ് ചെയ്യണമെന്നും ചിലര്‍ ആവശ്യപ്പെട്ടിരുന്നു. വിജയ്‌ക്കൊപ്പമുള്ള മാസ്റ്ററിന്റെ വിജയത്തിളക്കത്തിലാണ് ഇപ്പോള്‍ സേതുപതി. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ് വിജയ് എത്തിയത്. മികച്ച അഭിപ്രായമാണ് താരത്തിന്റെ പ്രകടനത്തിന് ലഭിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരണപരമായ കാര്യങ്ങളിൽ പാർട്ടിയുമായി ചർച്ച വേണ്ട'; അടൂർ പ്രകാശിന് മറുപടിയുമായി മുഖ്യമന്ത്രി

'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അബുജാക്ഷന്റെ ഭര്‍ത്താവ്

തറയും അടുക്കളയും വൃത്തിയാക്കും, പക്ഷേ ദിവസവും ഉപയോ​ഗിക്കുന്ന ഈ 5 സാധനങ്ങളോ?