വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

വിജയ് സേതുപതിയുടെ ഹൊറർ കോമഡി, നായികയായി തപ്‍സി പന്നു: 'അനബൽ സേതുപതി' ട്രെയ്ലർ എത്തി 

സെപ്റ്റംബർ 17ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ചിത്രം പ്രദർശനത്തിനെത്തും

Author : സമകാലിക മലയാളം ഡെസ്ക്

വിജയ് സേതുപതിയും തപ്‍സി പന്നു അഭിനയിക്കുന്ന 'അനബൽ സേതുപതി'യുടെ ട്രെയ്ലർ പുറത്തിറങ്ങി. ദീപ്ക് സുന്ദരരാജൻ സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ചിത്രമാണ് ഇത്. യോഗി ബാബു, രാധിക ശരത്‍കുമാർ, രാജേന്ദ്ര പ്രസാദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 

സെപ്റ്റംബർ 17ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ അനബൽ സേതുപതി പ്രദർശനത്തിനെത്തും.പാഷൻ സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇതടക്കം മൂന്ന് വിജയ് സേതുപതി ചിത്രങ്ങളാണ് അടുത്ത മാസം റിലീസ് ചെയ്യുന്നത്. 

അന്നാബെല്ലെ സേതുപതി’ ഉൾപ്പടെ വിജയ് സേതുപതി  നായകനാകുന്ന മൂന്ന് ചിത്രങ്ങളാണ് സെപ്റ്റംബറിൽ വിവിധ  പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യുന്നത്. വിജയ് സേതുപതിയും ശ്രുതി ഹാസനും ഒന്നിക്കുന്ന 'ലാഭം' സെപ്റ്റംബർ 9 ന് തീയറ്ററുകളിൽ റിലീസ് ചെയ്യും. മറ്റൊരു ചിത്രമായ 'തു​ഗ്ലക് ദർബാർ' സെപ്റ്റംബർ 10 വിനായക ചതുർത്ഥിക്ക് ഡയറക്ട് ടെലിവിഷൻ പ്രീമിയറായി പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രം 11ന് നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്യുമെന്നും വാർത്തകളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്