കവിൻ, ആൻഡ്രിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് മാസ്ക്. വികർണൻ അശോക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഡാർക്ക് കോമഡി സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമ പ്രെസെന്റ് ചെയ്യുന്നത് വെട്രിമാരൻ ആണ്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിൽ വിജയ് സേതുപതി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. വർഷങ്ങൾക്ക് മുൻപ് കണ്ട അതേ രൂപത്തിലാണ് ഇന്നും ആൻഡ്രിയ ഉള്ളതെന്നും നാളെ തന്റെ മകനും ആരാണ് ഈ പെൺകുട്ടി എന്ന് അത്ഭുതത്തോടെ ചോദിക്കുമെന്നും വിജയ് സേതുപതി പറഞ്ഞു.
"പണ്ട് ഞാൻ ബീച്ചിൽ ഒരു പ്രതിമ വെച്ചിരിക്കുന്നത് കണ്ടു. അതിന് ശേഷം ആൻഡ്രിയയെ കണ്ടു. രണ്ടും ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുന്നു. എങ്ങനെയാണ് ഇത്ര വർഷം കഴിഞ്ഞിട്ടും ചെറുപ്പമായി ഇരിക്കുന്നത്. സിനിമയുടെ ട്രെയ്‌ലർ കാണുമ്പോൾ വട ചെന്നൈയിലെ ചന്ദ്രയെ കണ്ടപോലെ തന്നെയുണ്ട്.
പണ്ട് ഒരു പരസ്യത്തിൽ ആൻഡ്രിയയെ കണ്ട ഓർമ എനിക്കുണ്ട്. അന്ന് ഞാൻ ആലോചിച്ചിരുന്നു, ആരാണ് ഈ പെൺകുട്ടി എന്ന്. ഇന്നും ഞാൻ അതേ ചോദ്യം തന്നെ ആവർത്തിക്കുന്നു. നാളെ എന്റെ മകനും ചോദിക്കും ആരാണ് ഈ പെൺകുട്ടിയെന്ന്. സത്യമായിട്ടും അതേ അഴക് തന്നെ ഇപ്പോഴും. നിങ്ങൾ വീട്ടിൽ പോയി ഫ്രിഡ്ജിൽ ആണോ ഇരിക്കുന്നത്, അതോ കിടക്കയിലോ? എന്തായാലും നന്നായി ഇരിക്കട്ടെ". - വിജയ് സേതുപതി പറഞ്ഞു.
നവംബർ 21 നാണ് മാസ്ക് തിയറ്ററിൽ എത്തുന്നത്. റുഹാനി ശർമ്മ, ചാർളി, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജി വി പ്രകാശ് കുമാർ ആണ് സംഗീതം ഒരുക്കുന്നത്. സിനിമയിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം ഹിറ്റാണ്. പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫർ സതീഷ് സംവിധാനം ചെയ്ത റൊമാന്റിക് കോമഡി സിനിമയായ 'കിസ് ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ കവിൻ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates