Vijay Sethupathi ഫെയ്സ്ബുക്ക്
Entertainment

ചരിത്രം കുറിച്ച് വിജയ് സേതുപതി; ഇന്റർനാഷണൽ എമ്മി അവാർഡ്സിൽ അവതാരകനാകുന്ന ആദ്യ ഇന്ത്യൻ താരം

ഇന്ത്യൻ സിനിമാ മേഖലയ്ക്ക് അഭിമാനകരമായ നേട്ടമാണിത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

54-ാമത് ഇന്റർനാഷണൽ എമ്മി പുരസ്കാര വേദിയിൽ തിളങ്ങാനൊരുങ്ങി നടൻ വിജയ് സേതുപതി. എമ്മി പുരസ്കാര വേദിയിൽ അവതാരകരിലൊരാളായാണ് വിജയ് സേതുപതി എത്തുന്നത്. നവംബർ 23-നാണ് പുരസ്‌കാരദാന ചടങ്ങ് നടക്കുന്നത്. ഇന്റർനാഷണൽ എമ്മി അവാർഡ്‌സ് വേദിയിൽ പുരസ്‌കാരം സമ്മാനിക്കുന്ന ആദ്യത്തെ ഇന്ത്യൻ നടൻ എന്ന നേട്ടമാണ് ഇതോടെ വിജയ് സേതുപതി സ്വന്തമാക്കുന്നത്.

ഇന്ത്യൻ സിനിമാ മേഖലയ്ക്ക് അഭിമാനകരമായ നേട്ടമാണിത്. നേരത്തെ 2016ൽ നടന്ന 68-ാമത് പ്രൈംടൈം എമ്മി പുരസ്‌കാര ചടങ്ങിൽ പ്രിയങ്ക ചോപ്രയും ഹോളിവുഡ് താരം ടോം ഹിഡിൽസ്റ്റണും ചേർന്ന് പുരസ്‌കാരം അവതരിപ്പിച്ചിരുന്നു. എന്നാൽ അന്താരാഷ്ട്ര എമ്മി പുരസ്‌കാര വേദിയിൽ അവതാരകനാകുന്ന ആദ്യ ഇന്ത്യൻ നടനാണ് വിജയ് സേതുപതി.

അന്താരാഷ്ട്ര ടെലിവിഷൻ ആർട്സ് ആൻഡ് സയൻസസ് അക്കാദമി ബോർഡ് അംഗവും നിർമാതാവുമായ കവിത ഗുപ്തയുടെ ഇടപെടലും ഈ നേട്ടത്തിന് പിന്നിലുണ്ട്. ഇന്ത്യൻ പ്രതിഭകളെ ആഗോള വേദികളിൽ എത്തിക്കുന്നതിൽ അവർ നിർണായക പങ്കുവഹിക്കുന്നുണ്ട്. 'ബത്ത' എന്ന ചിത്രമാണ് വിജയ് സേതുപതിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയത്.

1986ലെ മദ്രാസിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ബാത്ത എന്ന ഗുണ്ടാസംഘത്തലവനായാണ് താരം എത്തുന്നത്. ഒഴിഞ്ഞുകിടക്കുന്ന സ്കൂളിലെ ശുചിമുറിയിൽ അബദ്ധത്തിൽ അകപ്പെടുന്ന ഗുണ്ടയുടെയും എട്ടുവയസുകാരന്റെയും ബന്ധത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. മണിരത്‌നം സംവിധാനം ചെയ്യുന്ന 'ഇഞ്ചി വെള്ളം' എന്ന പ്രണയ ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക.

Vijay Sethupathi to become first indian presenter at Emmy Awards.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഷ്ട്രീയ സൗകര്യമനുസരിച്ച് നിർവചിക്കപ്പെടേണ്ടതല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം'; കെപിസിസിക്ക് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

ഗാലറി തിരയണ്ട, ചിത്രങ്ങള്‍ ചാറ്റ് വിന്‍ഡോയില്‍ തെളിയും; വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ്

വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി ആര്യവീര്‍ സെവാ​ഗ്; ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം

‘മറ്റു നടിമാരുമായുള്ള താരതമ്യം ഇപ്പോൾ ബാധിക്കാറില്ല’; സോഷ്യൽ മീഡിയ തുറക്കാൻ ഭയന്ന കാലമുണ്ടായിരുന്നു', തുറന്നുപറഞ്ഞ് അനശ്വര രാജൻ

പഞ്ചാബില്‍ ട്രെയിനില്‍ വന്‍ തീപിടിത്തം; നാല് കോച്ചുകള്‍ കത്തി നശിച്ചു - വിഡിയോ