Vijay Sethupathi ഫയല്‍
Entertainment

അല്ലു അർജുനും ദീപികയ്ക്കും വില്ലനായി വിജയ് സേതുപതി?

ഇപ്പോഴിതാ നടൻ വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

Author : സമകാലിക മലയാളം ഡെസ്ക്

അല്ലു അർജുൻ- അറ്റ്‌ലി കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ. AA22xA6 എന്നാണ് ചിത്രത്തിന് താല്ക്കാലികമായി നൽകിയിരിക്കുന്ന പേര്. ചിത്രത്തിന്റെ കാസ്റ്റിങ് തന്നെ ആരാധകരിലുണ്ടാക്കിയിരിക്കുന്ന ഓളം ചെറുതല്ല. വൻ ബജറ്റിലാണ് ചിത്രമൊരുങ്ങുന്നതും. ഇപ്പോഴിതാ നടൻ വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

അതിഥി വേഷത്തിലാണ് വിജയ് സേതുപതി ചിത്രത്തിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ. നടന്റെ ഭാ​ഗങ്ങൾ മുംബൈയിൽ ചിത്രീകരിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിജയ് സേതുപതി ആണോ ചിത്രത്തിൽ വില്ലനായെത്തുക എന്നും സോഷ്യൽ മീഡിയയിൽ കമന്റുകളുയരുന്നുണ്ട്. പാരലൽ യൂണിവേഴ്സ് വിഭാ​ഗത്തിലാണ് ചിത്രമൊരുങ്ങുന്നത്.

എന്നാൽ വിജയ് സേതുപതിയുടെ കാസ്റ്റിങ്ങിനെക്കുറിച്ച് അണിയറപ്രവർത്തകരിൽ നിന്ന് ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ഉടനെ ഇക്കാര്യം അണിയറ പ്രവർത്തകർ സ്ഥിരീകരിക്കുമെന്നും റിപ്പോർട്ടുണ്ട്. ദീപിക പദുക്കോൺ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

100 ദിവസമാണ് ദീപിക ചിത്രത്തിന് ഡേറ്റ് നൽകിയിരിക്കുന്നത്. മാത്രവുമല്ല ദീപികയ്ക്ക് ചിത്രത്തിൽ ഒട്ടേറെ ആക്ഷൻ രം​ഗങ്ങളുമുണ്ട്. അടുത്ത വർഷം സെപ്റ്റംബറിലാകും ചിത്രത്തിന്റെ ചിത്രീകരണം അവസാനിക്കുക. 2027 പകുതിയോടെ ചിത്രം റിലീസിനെത്തുമെന്നാണ് പ്രതീക്ഷ.

അതേസമയം ദീപികയ്ക്ക് പുറമേ മൃണാൽ താക്കൂർ, ജാൻവി കപൂർ, രശ്മിക മന്ദാന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ടെന്നാണ് വിവരം. സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്.

അതേസമയം തലൈവൻ തലൈവി ആണ് വിജയ് സേതുപതിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. പുഷ്പ 2 ആണ് അല്ലു അർജുന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. പുഷ്പ 2 ബോക്സോഫീസിൽ വൻ കളക്ഷൻ നേടുകയും ചെയ്തു.

Cinema News: Vijay Sethupathi to play a cameo in Allu Arjun and Atlee’s AA22xA6.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT