വീഡിയോ ദൃശ്യം 
Entertainment

വിജയ് സേതുപതി നായകൻ, നായിക നിത്യ മേനോൻ;  മലയാള ചിത്രം 19(1)(എ) ഹോട്ട്സ്റ്റാറിൽ റിലീസ് 

നവാ​ഗതയായ ഇന്ദു വിഎസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 19(1)(എ)

Author : സമകാലിക മലയാളം ഡെസ്ക്

വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 19(1)(എ). നിത്യ മേനോനാണ് നായിക. നവാ​ഗതയായ ഇന്ദു വിഎസ് സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ നേരിട്ട് റിലീസ് ചെയ്യും.

2020ൽ കൊവിഡിനിടെ ഷൂട്ടിംഗ് പൂർത്തിയാക്കിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് നീണ്ടുപോകുകയായിരുന്നു. ചിത്രം ഉടൻ വരുന്നതായുള്ള വിവരം മോഷൻ പോസ്റ്റാറിനൊപ്പം ഹോട്ട്സ്റ്റാറിന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, ഇന്ദ്രൻസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആന്റോ ജോസഫിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആന്റോ ജോസഫ് ഫിലിം കമ്പനി ആണ് നിർമാണം. 

വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള ചിത്രമാണ് 19(1)(എ). 'മാർക്കോണി മത്തായി' എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ താരം അഭിനയിച്ചിട്ടുണ്ട്. മുഴുനീള കഥപാത്രമായുള്ള താരത്തിന്റെ ആദ്യ മലയാള ചിത്രമാണിത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പുനരന്വേഷണം; ഹര്‍ജി നാളെ ഹൈക്കോടതിയില്‍

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം അട്ടിമറിച്ചു; നിയമന ഉത്തരവിനയച്ച ഫയല്‍ മാറ്റിവച്ചു; ഗവര്‍ണര്‍ക്കെതിരെ പിണറായി

ബം​ഗ്ലാദേശിന് ചരിത്ര നേട്ടം! ഓസ്‌ട്രേലിയക്കെതിരെ ആദ്യമായി ഏകദിന പരമ്പര സ്വന്തം

'മഴ'യിൽ അഫ്​ഗാൻ 'ഷോക്ക്'! 349 റണ്‍സ് തൂക്കിയിട്ടും ഇന്ത്യ എ തോറ്റു

ചെങ്കൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ക്ഷേത്രം കീഴ്ശാന്തി മരിച്ചു; ലോറി ഡ്രൈവർക്കെതിരെ കേസ്

SCROLL FOR NEXT