വീഡിയോ ദൃശ്യം 
Entertainment

അറബിക് കുത്തിന് പിന്നാലെ 'ജോളി ഓ ജിംഖാന'യുമായി വിജയ്; കണ്ടത് ഒരു കോടിയിൽ അധികം പേർ; ട്രെൻഡിങ്ങിൽ ഒന്നാമത്

ഗാനം റിലീസായി മണിക്കൂറുകൾക്കകം യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

വിജയ് നായകനാക്കുന്ന ബീസ്റ്റിലെ അറബിക് കുത്ത് വൻ വൈറലായിരുന്നു. അറബിക്കുത്ത് തീർത്ത തരം​ഗം തീരുന്നതിനു മുൻപായി പുതിയ പാട്ടുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. 'ജോളി ഓ ജിംഖാനാ' എന്നാരംഭിക്കുന്ന രണ്ടാമത്തെ ​ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് പുറത്തുവന്നത്. ​ഗാനം റിലീസായി മണിക്കൂറുകൾക്കകം യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. 

വിജയ് ആലപിച്ചിരിക്കുന്ന ​ഗാനത്തിന് സം​ഗീതം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധാണ്. കു കാര്‍ത്തിക്കാണ് ഗാനത്തിനായി വരികളെഴുതിയിരിക്കുന്നത്. ഹോളിഡേ മുഡിലുള്ള ​ഗാനത്തിൽ അടിപൊളി നൃത്തച്ചുവടുകളുമായി വിജയും പൂജ ഹെഗ്‌ഡെയും പ്രത്യക്ഷപ്പെടുന്നുണ്ട്. ജാനി മാസ്റ്റാണ് കൊറിയോഗ്രാഫര്‍. മാസ്റ്റേഴ്‌സിലെ കുട്ടി സ്റ്റോറി എന്ന സൂപ്പര്‍ഹിറ്റിന് ശേഷം അനിരുദ്ധിന്റെ സംഗീതസംവിധാനത്തില്‍ വിജയ് വീണ്ടും ഗാനമാലപിക്കുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്.

വൻ സ്വീകാര്യതയാണ് വിജയ് യുടെ ​ഗാനത്തിന് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ഇതിനോടകം 11 കോടിയിൽ അധികം പേരാണ് ​ഗാനം കണ്ടത്. നെൽസൺ കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ബീസ്റ്റ് നിർമിച്ചത് സൺ പിക്ചേഴ്സാണ്. സിനിമയില്‍ സെല്‍വരാഘവന്‍, യോഗിബാബു, ഷൈന്‍ ടോം ചാക്കോ, സതീഷ്, അപര്‍ണ ദാസ് തുടങ്ങി വന്‍താരനിര അണിനിരക്കുന്നുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിബിഎസ്ഇ മൂല്യനിര്‍ണയത്തിലെ പരാതികള്‍ പരിഹരിക്കണം; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: പാല്‍ചുരം റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

നീറ്റ് പുനഃപരീക്ഷ സുഗമമായും സുരക്ഷിതമായും നടത്തണം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് ധര്‍മേന്ദ്ര പ്രധാന്‍

'25 പന്തില്‍ സെഞ്ച്വറി' തൂക്കി വൈഭവ് 'ബെറ്റ്' ജയിച്ചു; പക്ഷേ, ശ്രേയസിന്റെ '22 പന്തില്‍ 100' ഇളകിയില്ല! (വിഡിയോ)

സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് കൂട്ടി; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30% വര്‍ധന

SCROLL FOR NEXT