വിജയകാന്ത് കുടുംബത്തിനൊപ്പം/ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

'ക്യാപ്റ്റൻ തിരിച്ചുവരും, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്': വിജയകാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ

മാസ്കും കൂളിങ് ​ഗ്ലാസും ധരിച്ചുനിൽക്കുന്ന വിജയകാന്തിനെയാണ് ചിത്രത്തിൽ കാണുന്നത്

സമകാലിക മലയാളം ഡെസ്ക്

ടനും രാഷ്ട്രീയനേതാവുമായ വിജയകാന്തിന്റെ ആരോ​ഗ്യത്തെക്കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ ഭാര്യ പ്രേമലത രം​ഗത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു പ്രതികരണം. വിജയകാന്തിനൊപ്പമുള്ള ചിത്രവും പ്രേമലത പോസ്റ്റ് ചെയ്തു. 

മാസ്കും കൂളിങ് ​ഗ്ലാസും ധരിച്ചുനിൽക്കുന്ന വിജയകാന്തിനെയാണ് ചിത്രത്തിൽ കാണുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രം. ഇളയമകനൊപ്പം എത്തിയാണ് പ്രേമലത വിജയകാന്തിനെ കണ്ടത്.

ക്യാപ്റ്റന്‍ നന്നായി ഇരിക്കുകയാണെന്നും അഭ്യൂഹങ്ങള്‍ പരത്തരുതെന്നും കഴിഞ്ഞ ദിവസം ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം വെന്റിലേറ്ററിലാണെന്നും മറ്റുമുള്ള വ്യാജവാര്‍ത്തകള്‍ നിറയുകയാണ്. അത് അദ്ദേഹത്തിന്റെ ആരാധകരേയും കുടുംബത്തേയുമെല്ലാം ആശങ്കയിലാക്കുന്നുണ്ട്. കാപ്റ്റന്റെ ആരോഗ്യത്തില്‍ നല്ല പുരോഗതിയുണ്ട്. വൈകാതെ വീട്ടിലേക്ക് പോകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. ആരും വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുത്. - പ്രേമലത വിജയകാന്ത് പറഞ്ഞു. 

കുറച്ച് വർഷങ്ങളായി വിജയകാന്തിന്റെ ആരോഗ്യനിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. ഇത്തവണ കടുത്ത ചുമയും ജലദോഷവും കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസ സംബന്ധമായ ബുദ്ധിമുട്ടിനെ തുടർന്ന് 14 ദിവസം കൂടി ആശുപത്രിയിൽ കിടക്കേണ്ടതായി വരുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് താരം മരിച്ചെന്ന തരത്തിൽ അഭ്യൂഹം പ്രചരിച്ചത്. വിജയകാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കി നടന്‍ നാസറും രംഗത്തെത്തിയിരുന്നു. 
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT