ഫയല്‍ ചിത്രം 
Entertainment

'പഴയപോലെ ക്യാപ്റ്റന്റെ ഗര്‍ജനം വീണ്ടും മുഴങ്ങട്ടേ', വിജയകാന്തിനുവേണ്ടി പ്രാർത്ഥിച്ച് രജനീകാന്ത്

പ്രമേഹരോ​ഗം മൂർച്ഛിച്ചതിനെ തുടർന്ന് വിജയകാന്തിന്റെ കാൽവിരലുകൾ നീക്കം ചെയ്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചികിത്സയിൽ കഴിയുന്ന നടനും ഡിഎംഡികെ പാര്‍ട്ടി പ്രസിഡന്‍റുമായ വിജയകാന്തിന് രോ​ഗസൗഖ്യം ആശംസിച്ച് സൂപ്പർതാരം രജനീകാന്ത്. പ്രിയ സുഹൃത്ത് വിജയകാന്തിന് വേഗത്തില്‍ രോഗസൗഖ്യം ഉണ്ടാവട്ടെയെന്നും മുന്‍പത്തേതുപോലെ ക്യാപ്റ്റനായി ഗര്‍ജിക്കട്ടെയെന്നുമാണ് രജനി ട്വിറ്ററിൽ കുറിച്ചത്. വിജയകാന്തിനുവേണ്ടി താന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണെന്നും താരം കുറിച്ചു. പ്രമേഹരോ​ഗം മൂർച്ഛിച്ചതിനെ തുടർന്ന് വിജയകാന്തിന്റെ കാൽവിരലുകൾ നീക്കം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് രോ​ഗസൗഖ്യം ആശംസിച്ചുകൊണ്ട് രജനീകാന്ത് എത്തിയത്. 

വിജയകാന്തിന്റെ മൂന്നു കാൽ വിരലുകളാണ് കടുത്ത പ്രമേഹത്തെത്തുടർന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ആശുപത്രിയിൽ ചികിത്സ തുടരുകയാണ് വിജയകാന്ത്. തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തിയെന്നും അദ്ദേഹം സുഖം പ്രാപിക്കുകയാണെന്നും ഏതാനുംദിവസം ആശുപത്രിയിൽ തുടരുമെന്നും ഡിഎംഡികെ വൃത്തങ്ങൾ അറിയിച്ചു.

അസുഖത്തെത്തുടർന്ന് വിദേശത്ത് ചികിത്സ നടത്തിയിരുന്ന വിജയകാന്ത് കഴിഞ്ഞ വർഷം മേയിൽ പനിയും ശ്വാസതടസ്സവും ഉണ്ടായതിനെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രമേഹം കൂടിയതും ശരീരത്തിന്റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞതുമാണ് വിരലുകൾ മുറിച്ചുമാറ്റാൻ കാരണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

SCROLL FOR NEXT