പ്രമേഹം കൂടി; നടൻ വിജയകാന്തിന്റെ മൂന്ന്‌ കാൽവിരലുകൾ നീക്കം ചെയ്തു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd June 2022 07:45 AM  |  

Last Updated: 22nd June 2022 07:45 AM  |   A+A-   |  

actor_vijayakanth_dmdk

വിജയകാന്ത്

 

ചെന്നൈ: നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ മൂന്നു കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കടുത്ത പ്രമേഹത്തെത്തുടർന്നാണ് വിരലുകൾ മുറിച്ചുമാറ്റിയത്. ആശുപത്രിയിൽ ചികിത്സ തുടരുകയാണ് വിജയകാന്ത്.

തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തിയെന്നും അദ്ദേഹം സുഖം പ്രാപിക്കുകയാണെന്നും ഏതാനുംദിവസം ആശുപത്രിയിൽ തുടരുമെന്നും ഡിഎംഡികെ വൃത്തങ്ങൾ അറിയിച്ചു.

അസുഖത്തെത്തുടർന്ന് വിദേശത്ത് ചികിത്സ നടത്തിയിരുന്ന വിജയകാന്ത് കഴിഞ്ഞ വർഷം മേയിൽ പനിയും ശ്വാസതടസ്സവും ഉണ്ടായതിനെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രമേഹം കൂടിയതും ശരീരത്തിന്റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞതുമാണ് വിരലുകൾ മുറിച്ചുമാറ്റാൻ കാരണം. 

ഈ വാർത്ത കൂടി വായിക്കാം

ദ്രൗപദി മുര്‍മുവിനെ ഒറ്റക്കെട്ടായി വിജയിപ്പിക്കണം; പ്രതിപക്ഷം മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് ബിജെപി
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ