Vijay വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അണ്ണനെ ആർക്കാണ് ഇഷ്ടപ്പെടാത്തത്? വൺ ലാസ്റ്റ് ടൈം'; 'ജന നായകൻ' ഓഡിയോ ലോഞ്ച് മലേഷ്യയിൽ

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് വിജയ് ആരാധകര്‍ പരിപാടിക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സമകാലിക മലയാളം ഡെസ്ക്

വിജയ്‌യുടെ ജന നായകൻ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമാണ് ജന നായകൻ. ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തീയതി പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. ഡിസംബർ 27 ന് മലേഷ്യയിലെ ക്വലാലംപുർ ബുകിറ്റ് ജലിൽ സ്റ്റേഡിയത്തിൽ വച്ചാണ് ഓഡിയോ ലോഞ്ച് നടക്കുക.

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് വിജയ് ആരാധകര്‍ പരിപാടിക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരിപാടി അനൗണ്‍സ് ചെയ്തു കൊണ്ട് നിര്‍മാതാക്കള്‍ കഴിഞ്ഞദിവസം ഒരു വിഡിയോ പുറത്തുവിട്ടിരുന്നു. വിജയ്‌യുടെ സിനിമാ ജീവിതത്തിലെ നിര്‍ണായക ചിത്രങ്ങളായ ഖുശി, ഗില്ലി, പോക്കിരി, വേട്ടൈക്കാരന്‍, തുപ്പാക്കി, തെരി, മെര്‍സല്‍, ബിഗില്‍, മാസ്റ്റര്‍, ലിയോ എന്നീ ചിത്രങ്ങളിലെ രം​ഗങ്ങളും വിഡിയോയിൽ കാണാം.

തങ്ങള്‍ക്ക് ആരായിരുന്നു വിജയ് എന്ന് മലേഷ്യയിലെ ആരാധകര്‍ തങ്ങളുടെ അനുഭവങ്ങളും വിഡിയോയില്‍ പങ്കുവെക്കുന്നു. അതോടൊപ്പം പല പൊതു പരിപാടികളിലും വിജയ് പറഞ്ഞ വാക്കുകളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ​ഗാനവും അടുത്തിടെ പുറത്തുവന്നിരുന്നു.

വിജയ്ക്കൊപ്പം പൂജ ഹെഗ്‌ഡെ, ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, നരേന്‍, പ്രിയ മണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒന്‍പതിന് തിയറ്ററുകളിലെത്തും. വെങ്കട്ട് കെ നാരായണ ആണ് കെവിഎന്‍ പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.

Cinema News: Vijay's Jana Nayagan audio launch event in Malaysia.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂക്ഷ്മപരിശോധന അവസാനിച്ചു, സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

മഴ ഇന്നും തുടരും, ഇടി മിന്നലിനും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നഷ്ടപ്പെട്ട വസ്തു തിരിച്ചുകിട്ടും, ധനുരാശിക്കാര്‍ എതിരാളികളെ വശത്താക്കും

ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് ലീഗ്; മൂന്നു വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ സഞ്ജു നയിക്കും

SCROLL FOR NEXT