Entertainment

കാരവാന് മുകളിൽ നിന്ന് വിജയ് പകർത്തിയ ആ ചിത്രം; റെക്കോർഡിട്ട് 'മാസ്റ്റർ' സെൽഫി

മാസ്റ്റർ സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു വിജയ് സെൽഫി എടുത്തത്

സമകാലിക മലയാളം ഡെസ്ക്

2020ൽ ഒരു പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഇളയദളപതി വിജയ്. ഈ വർഷം ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് എന്ന നേട്ടം സ്വന്തമാക്കിയത് വിജയ് പകർത്തിയ 'മാസ്റ്റർ' സെൽഫിയാണ്. മാസ്റ്റർ സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു വിജയ് സെൽഫി എടുത്തത്. ഫെബ്രുവരിയിലാണ് ചിത്രം പകർത്തിയത്. 

രണ്ട് ലക്ഷത്തിനടുത്ത് റീ ട്വീറ്റുകളും നാല് ലക്ഷത്തിനടുത്ത് ലൈക്കുകളുമാണ് വിജയുടെ സെൽഫിക്ക് ലഭിച്ചത്. ആരാധകരെ കാരവന്റെ മുകളിൽ കയറി നിന്ന് അഭിസംബോധന ചെയ്യുന്ന വിജയിന്റെ വീഡിയോയും വൈറലായിരുന്നു. കാരവന് മുകളിൽ കയറി ആരാധകരെ കൈവീശി കാണിച്ച വിജയ് അവരോടൊപ്പം സെൽഫി പകർത്തുകയായിരുന്നു താരം.'താങ്ക്യു നെയ്‌വേലി' എന്നു മാത്രം ആയിരുന്നു ട്വീറ്റിനൊപ്പമുള്ള അടിക്കുറിപ്പ്.

‍ ഫെബ്രുവരിയിൽ നടന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. വിജയ് ചിത്രങ്ങളിലെ കഥാപാത്രങ്ങൾ കേന്ദ്ര സർക്കാർ നടപടികളെ വിമർശിച്ചതിനും വിജയ്‌യുടെ ബിജെപി വിരുദ്ധ നിലപാടുകൾക്കുമുള്ള പ്രതികാരനടപടിയായാണ് റെയ്ഡ് വിലയിരുത്തപ്പെട്ടത്. ഇതിനുപിന്നാലെയാണ് താരം സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയതും സെൽഫിയെടുത്തതുമെല്ലാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവര്‍ത്തിയുടെ 'മായാജാലത്തില്‍' വീണു! ഹര്‍ദിക് പന്തെടുത്തും 'പ്രവഹരിച്ചു'; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

എല്ലാ സ്‌കൂളുകളിലും കൗണ്‍സിലിങ് സംവിധാനം വേണം; അധ്യാപകരെ കുട്ടികളുടെ മാനശാസ്ത്രം പഠിപ്പിക്കണം: ബാലാവകാശ കമ്മീഷന്‍

കൊലപാതകക്കേസ് കര്‍ണാടക ബിജെപി എംഎല്‍എ അറസ്റ്റില്‍

'ടി20 നിലപാടില്‍ പാകിസ്ഥാന് പിന്തുണ'; ശശി തരൂരിന്റെ പേരില്‍ എഐ ഫേക്ക് വിഡിയോ

അറസ്റ്റിലായ യാചകന് മൂന്ന് ആഡംബരകാറുകൾ സ്വന്തം, തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് ദുബൈ പൊലീസ്

SCROLL FOR NEXT