Krishnamoorthy, Gokulam Gopalan, Vijesh Panathur  Krishnamoorthy, Gokulam Gopalan, Vijesh Panathur
Entertainment

'പ്രകമ്പന'ത്തിന് ശേഷം പുതിയ സിനിമയുമായി വിജേഷ് പാണത്തൂർ; ഒരുങ്ങുന്നത് ഫാന്റസി ചിത്രം

ഈ വർഷം സെപ്റ്റംബറിൽ തന്നെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

'പ്രകമ്പനം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ വിജേഷ് പണത്തൂർ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്. ഈ വർഷം സെപ്റ്റംബറിൽ തന്നെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

ഫാന്റസി ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിലോ മറ്റു വിവരങ്ങളോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. കോ പ്രൊഡ്യൂസർ- ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. ജയസൂര്യ നായകനായെത്തുന്ന കത്തനാർ, എസ് ജെ സൂര്യ ഒരുക്കുന്ന കില്ലർ, സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പൻ,

മോഹൻലാൽ- വിഷ്ണു മോഹൻ ചിത്രമായ L367 എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ. ഹൊറർ കോമഡിയായി പ്രേക്ഷകരിലേക്കെത്തിയ പ്രകമ്പനത്തിൽ സാ​ഗർ സൂര്യ, ​ഗണപതി, കലാഭവൻ നവാസ് എന്നിവരുൾപ്പെടെ വൻ താരനിര അണിനിരന്നിരുന്നു. പിആർഒ- ശബരി.

Vijesh Panathur upcoming movie updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം