

ആരോഗ്യത്തോടെ ഫിറ്റായി ഇരിക്കാൻ കുറുക്കു വഴികളൊന്നുമില്ലെന്നും അതിന് കഠിനാധ്വാനവും അർപ്പണബോധവുമുണ്ടാകണമെന്ന് അടിവരയിട്ട് പറയുകയാണ് നടി ഗ്രേസ് ആന്റണി ഇപ്പോൾ. മാസങ്ങൾ നീണ്ട തന്റെ ശാരീരിക മാറ്റത്തിന്റെ കഠിനമായ യാത്ര ചുരുങ്ങിയ സെക്കൻഡുകൾക്കുള്ളിൽ കോർത്തിണക്കിയ ഒരു വിഡിയോയിലൂടെയാണ് ഗ്രേസ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
‘മാസങ്ങളുടെ കഠിനാധ്വാനം ചില സെക്കൻഡുകളിൽ’ എന്ന അടിക്കുറിപ്പോടെയാണ് താരം ജിമ്മിലെ വർക്കൗട്ട് ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗ്രേസ് പങ്കുവച്ച വിഡിയോയിൽ ഏറെ ശ്രദ്ധേയമായത് താരം നൽകിയ ഒരു ചോദ്യവും അതിനുള്ള മറുപടിയുമാണ്. ‘ആരാണ് നിങ്ങളുടെ പ്രചോദനം ?’ എന്ന ചോദ്യത്തിന് ‘ഞാൻ തന്നെ!’ എന്നാണ് ഗ്രേസ് നൽകിയ ഉത്തരം.
ആരോഗ്യപ്രശ്നങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും നേരിട്ട ഒരു ഘട്ടത്തിൽ നിന്നാണ് തന്റെ മനക്കരുത്ത് കൊണ്ട് നൃത്തത്തിലേക്കും പൂർണ ഫിറ്റ്നസിലേക്കും തിരിച്ചെത്തിയത് എന്ന് ഗ്രേസ് ആന്റണി പറഞ്ഞിരുന്നു. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ഗ്രേസിന്റെ ഈ ട്രാൻസ്ഫർമേഷൻ വിഡിയോയ്ക്ക് താഴെ കമന്റുമായെത്തിയിരിക്കുന്നത്.
ഇപ്പോൾ നിങ്ങൾ ഒരുപാട് പേർക്ക് പ്രചോദനമാണെന്നാണ് പലരും കുറിച്ചിരിക്കുന്നത്. അതേസമയം ഗ്രേസിന്റെ ഈ മാറ്റത്തിന് പിന്നിൽ വ്യക്തിഗത ട്രെയിനർ അലി ഷിഫാസിന്റെ കർശനമായ മാർഗ നിർദ്ദേശവുമുണ്ടായിരുന്നു. 80 കിലോ ആയിരുന്ന തന്റെ ശരീരഭാരം 65 കിലോയായി കുറഞ്ഞുവെന്നാണ് ഗ്രേസ് ആരാധകരുമായി പങ്കുവച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates