വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ഗാന്ധി മഹാനായി വിക്രം, സൂപ്പർ ആക്ഷൻ നിറച്ച് മഹാൻ ടീസർ

ദാദാ എന്ന കഥാപാത്രത്തെയാണ് ധ്രുവ് അവതരിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചിയാൻ വിക്രവും മകൻ ധ്രുവും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രം മഹാന്റെ ടീസർ പുറത്ത്. ആക്ഷൻ ഹീറോയയി നിറഞ്ഞു നിൽക്കുന്ന വിക്രമാണ് ടീസറിൽ. ‘ഗാന്ധി മഹാന്‍’ എന്ന ​ഗുണ്ടയായാണ് ചിത്രത്തിൽ വിക്രം എത്തുന്നത്.  ദാദാ എന്ന കഥാപാത്രത്തെയാണ് ധ്രുവ് അവതരിപ്പിക്കുന്നത്. ടീസറിന്റെ അവസാന ഭാ​ഗത്ത് മാത്രമാണ് ധ്രുവിന്റെ സാന്നിധ്യമുള്ളത്. 

റിലീസ് ആമസോൺ പ്രൈമിലൂടെ

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലറാണ്. ആമസോൺ പ്രൈമിലൂടെ ഫെബ്രുവരി പത്തിനാണ് ചിത്രം റിലീസിന് എത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസിന് എത്തുന്നത്. ചിത്രം തിയറ്ററിൽ എത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ഒടിടിയിലേക്ക് മാറ്റുകയായിരുന്നു. 

വിക്രമിന്റെ 60ാം ചിത്രം

വിക്രമിന്റെ കരിയറിലെ 60ാമത്തെ ചിത്രം എന്ന പ്രത്യേകതയും മഹാനുണ്ട്. ചിത്രത്തിൽ സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ തുടങ്ങിയവരും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ധ്രുവിന്റെ രണ്ടാമത്തെ ചിത്രമാണിത്. അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കായ ആദിത്യ വർമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!