ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

വിക്രവും മകനും ഒന്നിക്കുന്ന 'മഹാൻ', റിലീസ് ആമസോൺ പ്രൈമിൽ 

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലറാണ്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ താരം വിക്രമും മകൻ ധ്രുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം മഹാൻ റിലീസ് പ്രഖ്യാപിച്ചു. ആമസോൺ പ്രൈമിലൂടെ ഫെബ്രുവരി പത്തിനാണ് ചിത്രം റിലീസിന് എത്തുന്നത്. ആമസോണ‍്‍ പ്രൈം തന്നെയാണ് സന്തോഷ വാർത്ത പ്രഖ്യാപിച്ചത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലറാണ്. 

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസിന് എത്തുന്നത്. ചിത്രം തിയറ്ററിൽ എത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ഒടിടിയിലേക്ക് മാറ്റുകയായിരുന്നു. 

വിക്രമിന്റെ കരിയറിലെ 60ാമത്തെ ചിത്രം എന്ന പ്രത്യേകതയും മഹാനുണ്ട്. ചിത്രത്തിൽ സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ തുടങ്ങിയവരും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ധ്രുവിന്റെ രണ്ടാമത്തെ ചിത്രമാണിത്. അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കായ ആദിത്യ വർമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT