ചിയാൻ 63 എക്സ്
Entertainment

ഹിറ്റടിക്കാൻ മാവീരൻ സംവിധായകനൊപ്പം വിക്രം; ചിയാൻ 63 പ്രഖ്യാപിച്ചു

ചിയാൻ 63 നിർമിക്കുന്നത് ശാന്തി ടാക്കീസ് ആണ്.

Author : സമകാലിക മലയാളം ഡെസ്ക്

വീര ധീര സൂരന് ശേഷം ഒരുങ്ങുന്ന ചിയാൻ വിക്രമിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. വിക്രമിന്റെ കരിയറിലെ 63-ാമത്തെ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണിപ്പോൾ. മണ്ടേല, മാവീരൻ എന്നീ സിനിമകളിലൂടെ തമിഴ് സിനിമാ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകൻ മഡോൺ അശ്വിനുമായാണ് വിക്രമിന്റെ പുതിയ ചിത്രം. ചിയാൻ 63 നിർമിക്കുന്നത് ശാന്തി ടാക്കീസ് ആണ്.

അശ്വിന്റെ മുൻ ചിത്രമായ മാവീരൻ നിർമിച്ചതും ഇതേ നിർമാണ കമ്പനിയായിരുന്നു. "നിങ്ങളുടെ അവിശ്വസനീയമായ യാത്രയുടെ ഭാഗമാകാൻ ഞങ്ങളെ അനുവദിച്ചതിന് നന്ദി വിക്രം സർ!"- എന്നാണ് ചിത്രം പ്രഖ്യാപിച്ചു കൊണ്ട് ശാന്തി ടാക്കീസ് എക്സിൽ കുറിച്ചത്. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമയായിരുന്നു മണ്ടേലയും മാവീരനും.

നെറ്റ്ഫ്ലിക്സിലൂടെയാണ് മണ്ടേല പ്രദർശനത്തിനെത്തിയത്. ശിവകാർത്തികേയൻ നായകനായ മാവീരൻ 80 കോടിയോളമായിരുന്നു ബോക്സ് ഓഫീസിൽ നിന്നും നേടിയത്. എസ് യു അരുൺകുമാർ സംവിധാനം ചെയ്ത വീര ധീര സൂരൻ ആണ് വിക്രമിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. 'ചിത്താ' എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'CR 7 റോക്‌സ്', ഇരട്ട ഗോളുമായി റോണോ; ഉസ്‌ബെക്കിനെ തകര്‍ത്ത് പറങ്കിപ്പട

തിരിഞ്ഞുനോക്കിയപ്പോള്‍ അച്ഛനുണ്ടായിരുന്നിടത്ത് ലോറിയും മണ്‍കൂനയും; കണ്‍മുന്നില്‍ അച്ഛന്‍ മാഞ്ഞുപോയതിന്റെ നടുക്കത്തില്‍ ആവണി

Today's Rashi Phalam June 24|മംഗളകരമായ വാർത്ത കേൾക്കും, പ്രതീക്ഷിക്കാത്ത നേട്ടം ഉണ്ടാകും

അസാധ്യം, ഒരേ ഒരു ക്രിസ്റ്റ്യാനോ; 'ഇതിഹാസ'ത്തെ മറികടന്നു; ഡെബിള്‍ റെക്കോര്‍ഡ്

'വകമാറ്റല്‍ വ്യാഖ്യാനം ദൗര്‍ഭാഗ്യകരം'; സിഎജി റിപ്പോര്‍ട്ട് വസ്തുതകള്‍ ഉള്‍ക്കൊള്ളാതെ; വിശദീകരണവുമായി പിണറായി വിജയന്‍