ചിയാൻ വിക്രം നായകനായെത്തുന്ന തങ്കലാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേക്ഷകർ. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് വിക്രമെത്തുന്നത്. പാർവതി തിരുവോത്തും മാളവിക മോഹനനുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു തങ്കലാന്റെ ഓഡിയോ ലോഞ്ച് നടന്നത്. ഓഡിയോ ലോഞ്ചിൽ വിക്രം പാർവതിയേക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണിപ്പോൾ വൈറലാകുന്നത്.
'പാ രഞ്ജിത്തിന്റെ എല്ലാ സിനിമകളിലെയും സ്ത്രീ കഥാപാത്രങ്ങൾ എപ്പോഴും ഏറെ വ്യത്യാസമുള്ളവരായിരിക്കും. ഈ സിനിമയിലും അങ്ങനെ തന്നെയാണ്. ഹീറോയ്ക്ക് ഒപ്പം നിൽക്കുന്ന കഥാപാത്രമാണ് പാർവതിയുടേത്. ഇമോഷണൽ സീൻസ് ഉൾപ്പെടെയുള്ളവയിൽ മികച്ച പ്രകടനമാണ് പാർവതി കാഴ്ചവച്ചത്. അവർക്ക് ഒപ്പം സ്ക്രീൻ ഷെയർ ചെയ്യാൻ സാധിച്ചതിൽ ഞാൻ സന്തോഷവാനാണ്.
ഒപ്പം നന്ദിയും അറിയിക്കുകയാണ്. പാർവതിയ്ക്ക് ഒപ്പം അഭിനയിക്കണമെന്ന് ഒരുപാട് നാളായി ഞാൻ ആഗ്രഹിക്കുന്ന കാര്യമാണ്. തങ്കലാനിൻ ഒരുമിച്ച് വർക്ക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. വേറെ പടം കമ്മിറ്റ് ചെയ്യാതെ ഈ സിനിമയിലേക്ക് പാർവതി വന്നല്ലോ എന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. സിനിമയിൽ പറയുന്ന കാലത്ത് സ്ത്രീകൾ ജോലിയ്ക്ക് പോകും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അവർ പോരിനും ഇറങ്ങാറുണ്ട്. അവരുടെ കൈകളും പുരുഷന്മാരുടേതിന് സമാനമായിരിക്കും. അത്തരത്തിൽ ആണിനും പെണ്ണിനും സമത്വം ഉണ്ടായിരുന്ന കാലഘട്ടം. തങ്കലാനിലെ സ്ത്രീ കഥാപാത്രവും അങ്ങനെ തന്നെ ആയിരിക്കും'- വിക്രം പറഞ്ഞു. ഗംഗമ്മ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പാർവതിയെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates