വിക്രാന്ത് മസേ, ടൊവിനോ തോമസ്/ ചിത്രം: ഇൻസ്റ്റ​​ഗ്രാം 
Entertainment

ടൊവിനോ ചിത്രം ഫോറൻസിക് ബോളിവുഡിലേക്ക്, വിക്രാന്ത് മസേ നായകൻ

മിനി ഫിലിംസിന്റെ ബാനറിൽ മൻസി ബംഗ്ലയാണ് ഫോറൻസിക് ഹിന്ദിയിലെത്തിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസ്, മംമ്ത മോഹൻദാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ത്രില്ലർ ചിത്രം ഫോറൻസിക് ബോളിവുഡിലേക്ക്. നടൻ വിക്രാന്ത് മസേയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ നായകനായെത്തുന്നത്. മിനി ഫിലിംസിന്റെ ബാനറിൽ മൻസി ബംഗ്ലയാണ് ഫോറൻസിക് ഹിന്ദിയിലെത്തിക്കുന്നത്.

നായകൻ ഒഴികെ മറ്റ് താരങ്ങളുടെയോ അണിയറപ്രവർത്തകരുടെയോ വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. നവാ​ഗതരായ അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്നാണ് മലയാളത്തിൽ ചിത്രം സംവിധാനം ചെയ്തത്.

സാമൂവൽ ജോൺ കാട്ടൂക്കാരൻ എന്ന ഫോറൻസിക് ഉദ്യോ​ഗസ്ഥന്റെ വേഷമാണ് ചിത്രത്തിൽ ടൊവിനോ കൈകാര്യം ചെയ്തത്. പൊലീസ് കമ്മീഷ്ണർ ഋതിക സേവ്യർ ഐ.പി.എസ് എന്ന കഥാപാത്രത്തെയാണ് മംമ്ത എത്തിയത്. സൈജു കുറുപ്പ്, രഞ്ജി പണിക്കർ, റീബ മോണിക്ക ജോൺ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഭ്യന്തരം ചെന്നിത്തലയ്ക്ക്; ധന വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ; കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ഉറപ്പിച്ചവര്‍ ഇവര്‍

നാഷണൽ ഹൈവേ അതോറിറ്റിയിൽ അവസരം; സിവിൽ എഞ്ചിനീയറിങ് യോഗ്യത, എഴുത്ത് പരീക്ഷയില്ല, അവസാന തീയതി ജൂൺ 15

ആഭ്യന്തരവും വിജിലന്‍സും ചെന്നിത്തലയ്ക്ക്; ലീഗിന് അഞ്ച് മന്ത്രിമാര്‍; മന്ത്രിമാരുടെ പ്രഖ്യാപനം നാളെ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തകർന്ന കുരിയാട് എലിവേറ്റഡ് പാതയ്ക്ക് പകരം പുതിയ വയഡക്റ്റ്; ഗതാഗതത്തിനായി തുറന്നു

സൈബർ ലോകത്തെ ചതിക്കുഴികള്‍; പാൻ ഇന്ത്യൻ ത്രില്ലർ 'അച്യുത അവതാരം' ജൂണിൽ

SCROLL FOR NEXT