Vimala Sreenivasan വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

വിങ്ങിപ്പൊട്ടി വിമല; ആശ്വസിപ്പിച്ച് ധ്യാന്‍ ശ്രീനിവാസന്‍; ചേര്‍ത്തുപിടിച്ച് മന്ത്രി; നോവായി വിഡിയോ

ധ്യാന്‍ ശ്രീനിവാസന്‍ അമ്മയെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനിവാസന്റെ വേര്‍പാടിന്റെ വേദനയില്‍ നിന്നും അദ്ദേഹത്തിന്റെ കുടുംബം ഇന്നും മുക്തരായിട്ടില്ല. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ലഭിച്ച ആദരം ഏറ്റുവാങ്ങുമ്പോള്‍ സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരയുന്ന വിമലയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

അന്തരിച്ച നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം നല്കുന്ന പുരസ്‌കാരം ശ്രീനിവാസന് മരണാനന്തര ബഹുമതിയായി നല്‍കുകയായിരുന്നു. മന്ത്രി വീണാ ജോര്‍ജാണ് പുരസ്‌കാരം നല്‍കിയത്. മന്ത്രിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങവെ വിമല വികാരഭരിതയാവുകയും കരയുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന ഇളയ മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ അമ്മയെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ധ്യാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും വിമലയ്ക്ക് കരച്ചിലടക്കാനായില്ല. ഇതോടെ വീണ ജോര്‍ജ് അവരെ ചേര്‍ത്തു പിടിക്കുകയായിരുന്നു. കണ്ടുനിന്നവരെ പോലും ഈറനണിയിക്കുന്നതായിരുന്നു ഈ രംഗങ്ങള്‍. ശ്രീനിവാസന്റെ വേര്‍പാട് അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും എത്ര വലിയ ആഘാതമാണ് നല്‍കിയതെന്ന് ഓര്‍മപ്പെടുത്തുകയാണ് വിഡിയോ.

ശ്രീനിവാസന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ സത്യന്‍ അന്തിക്കാടും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ശ്രീനിവാസന്റെ മരണ ശേഷം അമ്മയ്ക്ക് താങ്ങായി മകന്‍ ധ്യാന്‍ അരികില്‍ തന്നെയുണ്ട്. തന്റെ സിനിമാത്തിരക്കുകളൊക്കെ മാറ്റിവച്ച് അമ്മയ്‌ക്കൊപ്പം സമയം ചെലവിടുകയാണ് ധ്യാന്‍.

Vimala Sreenivasan can't stop crying recieving an award. Dhyan and Veena George tries to console her in the viral video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT