Beast, Vinay Forrt ഇൻസ്റ്റ​ഗ്രാം
Entertainment

"ബീസ്റ്റിൽ' ഒരു റോളിലേക്ക് നെൽസൺ വിളിച്ചിരുന്നു'; ഒഴിവാക്കേണ്ടി വന്നതിന്റെ കാരണം പറഞ്ഞ് വിനയ് ഫോർട്ട്

'അന്യഭാഷകളിൽ ചില സിനിമകളിലേക്കൊക്കെ വിളിച്ചിരുന്നു'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഏത് കാരക്ടർ ആയാലും നടൻ വിനയ് ഫോർട്ടിന്റെ കൈകളിൽ ഭദ്രമാണ്. അതിപ്പോൾ സീരിയസ് റോളായാലും ഹ്യൂമർ ആയാലുമൊക്കെ അങ്ങനെ തന്നെ. അടുത്തടുത്ത് നിരവധി സിനിമകളാണ് വിനയ് ഫോർട്ടിന്റേതായി തിയറ്ററുകളിലെത്തിയത്. അതിൽ എല്ലാ സിനിമകളിലെയും കഥാപാത്രങ്ങൾ ശ്രദ്ധ നേടുകയും ചെയ്തു.

'ബെത്‌ലഹേം കുടുംബ യൂണിറ്റ്', 'ഹെയ്ൽ മേരി' എന്നിവയാണ് വിനയ് ഫോർട്ടിന്റേതായി അടുത്തിടെ തിയറ്ററുകളിലെത്തിയ ചിത്രങ്ങൾ. ഇപ്പോഴിതാ മറ്റു ഭാഷകളിൽ നിന്നൊക്കെ തനിക്ക് ഓഫറുകൾ ലഭിച്ചിരുന്നുവെന്നും എന്നാൽ പല കാരണങ്ങൾ കൊണ്ട് അതൊന്നും ചെയ്യാനായില്ലെന്നും വിനയ് പറഞ്ഞു.

വിജയ് നായകനായെത്തിയ 'ബീസ്റ്റി'ലേക്കും തനിക്ക് ഓഫർ വന്നിരുന്നുവെന്നും എന്നാൽ ഡേറ്റ് പ്രശ്നം മൂലം അതൊഴിവാക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനയ് ഫോർട്ട്. "അന്യഭാഷകളിൽ ചില സിനിമകളിലേക്കൊക്കെ വിളിച്ചിരുന്നു.

ചിലപ്പോൾ കഥ ഇഷ്ടപ്പെടില്ല. ചിലപ്പോൾ ഡേറ്റ് പ്രശ്നം വരും. വിജയ് ചിത്രം ബീസ്റ്റിൽ ഒരു റോൾ ചെയ്യാൻ സംവിധായകൻ നെൽസൺ വിളിച്ചിരുന്നു. അന്ന് പക്ഷേ ഒരു മലയാളം സിനിമ ചെയ്യുന്നതിനാൽ അത്രയും ദിവസത്തെ ഡേറ്റ് ഇല്ലായിരുന്നു.

ഒടിടി കാലത്ത് മലയാളത്തിൽ സിനിമ ചെയ്താലും അത് പാൻ ഇന്ത്യൻ പ്രേക്ഷകരിലേക്ക് എത്തും. ഭാഷയുടെ പ്രശ്നം ഇന്നത്തെ പ്രേക്ഷകരെ ബാധിക്കുന്നില്ല".- വിനയ് ഫോർട്ട് പറഞ്ഞു.

Vinay Forrt on having to turn down the movie Beast.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരനെ ഡിസ്‌ചാർജ് ചെയ്തു; ഇന്ന് രാത്രി തന്നെ ഡൽഹിയിലെത്തിയേക്കും

റെയിൽവേയിൽ കായിക താരങ്ങൾക്ക് ജോലി; 21 ഒഴിവുകൾ, ഡിസംബർ 1 മുതൽ അപേക്ഷിക്കാം

'കേട്ടത് ശരി തന്നെ'; പൃഥ്വിരാജിനൊപ്പം അഭിനയിക്കുകയാണ്; സര്‍പ്രൈസ് പൊട്ടിച്ച് നാനി

'ഇപ്പോള്‍ തന്നെ മന്ത്രിമാരോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്നില്ല; ഒരുപാട് പേര്‍ കൈയടിക്കാന്‍ മാത്രമായി വരും'

'ശിക്ഷിക്കപ്പെടാത്ത കേസുകളെല്ലാം വ്യാജ പരാതികളല്ല, നിയമപരമായ വഴികൾ അവസാനിക്കുന്നില്ല'; ലിജു കൃഷ്ണയുടെ ആരോപണങ്ങൾ തള്ളി ഡബ്ല്യുസിസി