Vinayakan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എന്തിന്റെ കേടാരുന്നു! പേന തെളിയാതെ വരുമ്പോൾ ഞങ്ങളും ഇങ്ങനെ ചെയ്യാറുണ്ട്'; വിനായകന്റെ ഓട്ടോ​ഗ്രാഫിനെ ട്രോളി സോഷ്യൽ മീഡിയ

വിനായകൻ എഴുതിയത് എന്താണെന്ന് പലർക്കും മനസിലായിട്ടില്ല എന്നതാണ് വാസ്തവം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സിനിമയിലെന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും വളരെ ആക്ടീവായ നടനാണ് വിനായകൻ. നടന്റെ ഒരു വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നടനെതിരെ ട്രോളുകളും നിറയുകയാണ്. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐഎം വിജയന്റെ മകനും ഈസ്റ്റ് ബംഗാൾ എഫ്സിയുടെ ഫുട്ബോൾ വിഡിയോ പെർഫോമൻസ് അനലിസ്റ്റ് തലവനുമായ ആരോമൽ വിജയൻ വിവാഹിതനായത്.

റോമി വിക്ടോറിയ ഹെബറാനെയാണ് ആരോമൽ വിവാഹം കഴിച്ചത്. ജൂലൈ 5-ന് തൃശ്ശൂർ തിരുവമ്പാടി കൺവെൻഷൻ സെന്ററിലെ നന്ദനം ഓഡിറ്റോറിയത്തിൽ നടന്ന വിവാഹച്ചടങ്ങിൽ സിനിമാ- കായിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. നടൻ ദിലീപും വിനായകനും ചടങ്ങിലെ ശ്രദ്ധേയ സാന്നിധ്യങ്ങളായിരുന്നു.

വിവാഹച്ചടങ്ങിനിടെ നടന്ന ഒരു ചെറിയ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിനായകനോട് ഒരു കുട്ടി ആരാധകൻ ഓട്ടോഗ്രാഫ് ചോദിക്കുന്നതും താരം നൽകിയ ഓട്ടോ​ഗ്രാഫും ആണ് ചർച്ചയായി മാറുന്നത്. വിനായകൻ എഴുതിയത് എന്താണെന്ന് പലർക്കും മനസിലായിട്ടില്ല എന്നതാണ് വാസ്തവം. ഓട്ടോഗ്രാഫ് നൽകിയ ശേഷം താരം തമാശയോടെ കണ്ണിറുക്കി കാണിക്കുന്നതും വിഡിയോയിൽ ശ്രദ്ധ നേടുന്നുണ്ട്.

ഈ രംഗമാണ് സോഷ്യൽ മീഡിയയിൽ നിരവധി രസകരമായ പ്രതികരണങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. 'ഓട്ടോഗ്രാഫിന് പകരം മരുന്നിന്റെ പ്രിസ്‌ക്രിപ്ഷൻ എഴുതിക്കൊടുത്തതാണോ?', 'മേലാൽ ഓട്ടോഗ്രാഫ് ചോദിക്കരുത്', 'മെഡിക്കൽ സ്റ്റോറിൽ കാണിച്ചാൽ മരുന്നു കിട്ടും', 'എഴുതാൻ വേണ്ടി പേന എടുക്കുമ്പോൾ തെളിയാതെ വന്നാൽ ഞാനും ഇങ്ങനെ ചെയ്യാറുണ്ട്' എന്നിങ്ങനെ രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

Vinayakan autograph goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞം വിവാദം കേരളത്തിന് ഗുണകരമല്ല; പാർട്ടി നിലപാട് തള്ളി ഇപി ജയരാജൻ

ഭിന്നശേഷിക്കാർക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അവസരം; ടെക്നിക്കൽ അപ്രന്റീസ് ഒഴിവുകൾ

മുന്നിൽ ഫ്രാൻസ് തന്നെ! ലോക കിരീടം അർജന്റീന നിലനിർത്തുമോ? അറിയാം സാധ്യതകൾ

ഇ-മെയില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം, ഫീച്ചറുമായി ആധാര്‍ അപ്പ്; സേവനം ആറുമാസം സൗജന്യം, അറിയേണ്ടതെല്ലാം

ദുൽഖർ സൽമാൻറെ പുതിയ ചിത്രം; നായികയായി പൂജ ഹെഗ്‌ഡെ; പേരും ഫസ്റ്റ് ലുക്കും നാളെ