വിനായകന്‍ 
Entertainment

'ചികിത്സ വൈകിയാല്‍ തളര്‍ന്നുപോകുമായിരുന്നു'; വിനായകന്‍ ആശുപത്രി വിട്ടു

'കഴുത്തിലാണ് പരിക്കേറ്റത്. ഞരമ്പുകള്‍ക്ക് ക്ഷതമുണ്ടായതായും ചികിത്സ വൈകിയാല്‍ തളര്‍ന്നുപോകുമായിരുന്നു', ആശുപത്രി വിട്ട വിനായകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 'ആട് 3' ചിത്രത്തിന്റെ ഷൂട്ടിങിനിടെ പരിക്കേറ്റ നടന്‍ വിനായകന്‍ ആശുപത്രി വിട്ടു. തിരിച്ചെന്തൂരിലെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ വിനായകന്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ബുധനാഴ്ച വൈകീട്ടാണ് താരം ആശുപത്രി വിട്ടത്.

'കഴുത്തിലാണ് പരിക്കേറ്റത്. ഞരമ്പുകള്‍ക്ക് ക്ഷതമുണ്ടായതായും ചികിത്സ വൈകിയാല്‍ തളര്‍ന്നുപോകുമായിരുന്നു', ആശുപത്രി വിട്ട വിനായകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസാരിക്കാനും നടക്കാനും ബുദ്ധിമുട്ടുണ്ടെന്നും വിനായകന്‍ പറഞ്ഞു.

പരിക്കേറ്റ താരം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്. എംആര്‍ഐ പരിശോധനയില്‍ പേശികള്‍ക്ക് സാരമായ ക്ഷതമുണ്ടായെന്നും ഞരമ്പിന് മുറിവേറ്റവെന്നും കണ്ടെത്തുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് ജീപ്പ് ഉള്‍പ്പെടുന്ന സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിന് പിന്നാലെ ശനിയാഴ്ച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പിന്നീട് എംആര്‍ഐ സ്‌കാനിങ് ചെയ്തപ്പോളാണ് പേശികള്‍ക്കും ഞരമ്പിനും സാരമായ പരിക്കേറ്റതായി കണ്ടെത്തിയത്.

തുടര്‍ന്ന് ഡോക്ടര്‍മാര്‍ ആറാഴ്ചത്തെ വിശ്രമം നിര്‍ദേശിക്കുകയായിരുന്നു. 2015 ല്‍ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തിന്റെ മൂന്നാം ഭാ?ഗമാണ് ആട് 3. ചിത്രത്തിന്റെ ചിത്രീകരണം പുരോ?ഗമിക്കുകയാണ്. അടുത്ത വര്‍ഷം ഈദ് റിലീസായി ചിത്രം എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളിയും ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും ചേര്‍ന്നാണ് ആട് 3 നിര്‍മിക്കുന്നത്. ജയസൂര്യയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അതേസമയം മമ്മൂട്ടി ചിത്രം കളങ്കാവല്‍ ആണ് വിനായകന്റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം.

Vinayakan discharged from hospital

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെ കരുണാകരന് ലഭിക്കാതിരുന്ന സോണിയ ഗാന്ധിയുടെ അപ്പോയിന്റ്‌മെന്റ് സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികള്‍ക്ക് എങ്ങനെ ലഭിച്ചു?'

ധാക്കയില്‍ സ്‌ഫോടനം, ഒരാള്‍ കൊല്ലപ്പെട്ടു; സ്ഥിതി രൂക്ഷം

'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്?' കരോള്‍ സംഘങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതികരിച്ച് ക്ലീമിസ് ബാവ

വിജയ് ഹസാരെ ട്രോഫിയില്‍ വിജയത്തുടക്കമിട്ട് കേരളം, ത്രിപുരയെ തോല്പിച്ചത് 145 റണ്‍സിന്

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എ ശ്രീനിവാസന്‍ അന്തരിച്ചു

SCROLL FOR NEXT