Bineesh Kodiyeri, Vinayakan ഫെയ്സ്ബുക്ക്
Entertainment

'വെൽക്കം ബാക്ക് കോമ്രേഡ്'; ബിനീഷ് കോടിയേരിയെ സ്വാ​ഗതം ചെയ്ത് വിനായകൻ

നാലു തവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കിയതിന് പിന്നാലെ അദ്ദേഹത്തെ സ്വാ​ഗതം ചെയ്ത് നടൻ വിനായകൻ. ബിനീഷിനെ തിരികെ സ്വാഗതം ചെയ്ത് കൊണ്ട് വിനായകൻ ഫെയ്സ്ബുക്കിലാണ് കുറിപ്പ് പങ്കുവച്ചത്.

പശ്ചാത്തലത്തിൽ കോടിയേരി ബാലകൃഷ്ണന്റെ ചിത്രമുള്ള ബിനീഷ് കോടിയേരിയുടെ ഫോട്ടോ പങ്കുവെച്ചാണ് വിനായകന്റെ പോസ്റ്റ്. 'വെൽക്കം ബാക്ക് കോമ്രേഡ്' എന്ന ക്യാപ്ഷനോടെയാണ് വിനായകന്റെ പോസ്റ്റ്. മൂന്ന് വർഷത്തിന് ശേഷമാണ് ബിനീഷ് കോടിയേരിയുടെ അംഗത്വം പാർട്ടി പുതുക്കി നൽകിയത്.

നാലു തവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. പിണറായി വിജയൻ ഇടപെട്ടാണ് അംഗത്വം പുതുക്കിയതെന്നാണ് വിവരം. ലഹരിക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് പാർട്ടി ബിനീഷിന്റെ അംഗത്വം റദ്ദാക്കിയത്.

2023 ൽ കേസിൽ നിന്നും പൂർണമായും കുറ്റവിമുക്തനായി. അതിന് ശേഷവും പാർട്ടി അംഗത്വം പുതുക്കി നൽകാൻ തയ്യാറായിരുന്നില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കാരണമാണ് അംഗത്വം പുതുക്കി നൽകാതിരുന്നത്.

Vinayakan talks about Bineesh Kodiyeri.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൈക്കോടതി ഇടപെടൽ: കൊച്ചി മെട്രോ തൂണുകൾക്ക് സമീപത്തെ റോഡ് തകർച്ച പരിഹരിക്കാൻ 10 കോടി അനുവദിച്ച് സർക്കാർ

ചേവായൂരിൽ കാർ കത്തി വ്യാപാരി മരിച്ച സംഭവം: നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്; അപകടമല്ലെന്ന് സംശയം

കറിയുണ്ടാക്കത്തതിനെ ചൊല്ലി തര്‍ക്കം; മലപ്പുറത്ത് ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു

വളര്‍ച്ച 7.8 ശതമാനമെന്ന സര്‍ക്കാര്‍ വാദം 'കള്ളം', വെറും 2.6 എന്ന് മുന്‍ ധനകാര്യ സെക്രട്ടറി; പിന്നാലെ വിശദീകരണം

'ഇവിടെ നിന്നിരുന്നെങ്കിൽ എന്റെ ‌‍കരിയർ ​ഗാനമേളയും അമ്പലപ്പറമ്പും മാത്രമായി ഒതുങ്ങുമായിരുന്നു; അതായിരുന്നില്ല ലക്ഷ്യം'