'നന്നായി വസ്ത്രം ധരിച്ച് നടക്കാനുള്ള താല്പര്യമൊക്കെ പോയി, ഇപ്പോഴുള്ള വൈബ് ഒന്ന് വേറെ തന്നെയാണ്'; കുറിപ്പുമായി സമീറ

മുൻപൊക്കെ എന്റെ ലുക്ക് എന്തായിരിക്കും എന്നോർത്ത് ഞാൻ വല്ലാതെ ആശങ്കപ്പെട്ടിരുന്നു.
Sameera Reddy
Sameera Reddyഇൻസ്റ്റ​ഗ്രാം‌
Edited By:
Updated on
1 min read

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നടി സമീറ റെഡ്ഡി. നടി പങ്കുവയ്ക്കുന്ന റീലുകളൊക്കെ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്. ബോഡി ഷെയമിങിനെ കുറിച്ചും ശാരീരികമായുണ്ടാകുന്ന മാറ്റത്തെ കുറിച്ചുമൊക്കെ നിരന്തരം സംസാരിക്കാറുള്ള ആളു കൂടിയാണ് സമീറ. തന്റെ സൗന്ദര്യത്തിലോ ലുക്കിലോ ഒന്നും തന്നെ താനിപ്പോൾ വലിയ സമ്മർദം ചെലുത്താറില്ലെന്ന് പറയുകയാണ് സമീറ ഇപ്പോൾ.

ഇൻസ്റ്റ​ഗ്രാമിൽ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണ് സമീറ ഇക്കാര്യം കുറിച്ചത്. സ്റ്റൈലിഷ് ആയി വസ്ത്രം ചെയ്ത് നടക്കാനുള്ള താല്പര്യമൊക്കെ കുറഞ്ഞു എന്നാണ് സമീറ റെഡ്ഡി പറയുന്നത്. "നന്നായി വസ്ത്രധാരണം നടത്തുന്നത് നിങ്ങളൊക്കെ ആസ്വദിക്കുന്നുണ്ടോ ?.

സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് അതിലുള്ള താല്പര്യമൊക്കെ പോയി. പക്ഷേ അതിനൊരു കാരണമുണ്ടായിരുന്നു..മുൻപൊക്കെ എന്റെ ലുക്ക് എന്തായിരിക്കും എന്നോർത്ത് ഞാൻ വല്ലാതെ ആശങ്കപ്പെട്ടിരുന്നു. പെര്‍ഫക്ട് ആണോ, അപ്പിയറന്‍സ് നന്നാവുമോ എന്നൊക്കെയുള്ള സമ്മര്‍ദ്ദം എന്റെയുള്ളില്‍ തന്നെ ഉണ്ടായി.

Sameera Reddy
'ആ വിഡിയോ എനിക്ക് പറ്റിയ തെറ്റ്, പണത്തിനോ പ്രശസ്തിയ്ക്കോ വേണ്ടി ചെയ്തതല്ല'; സബ്‌സ്‌ക്രിപ്ഷന്‍ തുക കൂട്ടിയത് എന്തിനെന്നും ഹന്‍സിക

പക്ഷേ ഇപ്പോള്‍ എനിക്ക് എന്റെ ലുക്ക്, എന്റെ സ്റ്റൈൽ, എന്റെ രീതികള്‍ എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. സ്ട്രസ്സ് ഇല്ല. ലുക്കിലും അപ്പിയറന്‍സിലുമൊക്കെയുള്ള സമ്മര്‍ദ്ദം നിങ്ങള്‍ ഒഴിവാക്കി കഴിഞ്ഞാലുള്ള വൈബ് ഒന്ന് വേറെ തന്നെയാണ്.

Sameera Reddy
'എവിടെയും പോയി ഇനി പാടരുതെന്ന് ​ഗവർണർ പറഞ്ഞു, മന്ത്രിയായി പാടി കുളമായാൽ കൂടുതൽ പ്രശ്നമാണ്'; വിഷ്ണുനാഥിനൊപ്പം ഡ്യൂറ്റ് പാടി ശരത്

നിങ്ങൾ ഇത് അം​ഗീകരിക്കുന്നുണ്ടോ സ്ത്രീകളേ".- എന്നാണ് സമീറ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്. സമീറ പറഞ്ഞത് ശരിയാണെന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. സമീറ പഴയതിലും സുന്ദരിയായിരിക്കുന്നുവെന്നും നിരവധി പേർ കുറിച്ചിട്ടുണ്ട്.

Summary

Sameera Reddy latest instagram post goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com