'എവിടെയും പോയി ഇനി പാടരുതെന്ന് ​ഗവർണർ പറഞ്ഞു, മന്ത്രിയായി പാടി കുളമായാൽ കൂടുതൽ പ്രശ്നമാണ്'; വിഷ്ണുനാഥിനൊപ്പം ഡ്യൂറ്റ് പാടി ശരത്

വെള്ളിയൊക്കെ വീഴുകയാണെങ്കിൽ അപ്പോഴേ വിഡിയോ ഡിലീറ്റ് ചെയ്തേക്കണം
Sharreth, P C Vishnunadh
Sharreth, P C Vishnunadhവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

മന്ത്രി പി സി വിഷ്ണുനാഥിനൊപ്പം പാട്ട് പാടാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സം​ഗീത സംവിധായകൻ ശരത്. മന്ത്രിക്കൊപ്പം പാട്ട് പാടുന്നതിന്റെ വിഡിയോയും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. 'ഒരു മന്ത്രിയുടെ കൂടെ ഡ്യൂറ്റ് പാടണം എന്ന മോഹം പൂവണിഞ്ഞു.

സാംസ്‌കാരിക മന്ത്രി സഹോദര തുല്യനായ പ്രിയപ്പെട്ട വിഷ്ണുനാഥ്‌ ഒരു നല്ല ഗായകൻ കൂടിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം'- എന്നാണ് വിഡിയോയ്ക്കൊപ്പം ക്യാപ്ഷനായി ശരത് കുറിച്ചിരിക്കുന്നത്. "ശരിക്ക് പറഞ്ഞാൽ ഞാനങ്ങനെ പാട്ട് പാടുന്ന ഒരാളൊന്നുമല്ല.

നന്നായി പാടാൻ അറിയത്തുമില്ല. മന്ത്രിയായി പാടി കുളമായാൽ കൂടുതൽ പ്രശ്നമാണ്. മറ്റേത്, നാട്ടിലൊക്കെയാണെങ്കിൽ നമ്മളെ ഇഷ്ടമുള്ള അറിയാവുന്ന ആളുകളാണ്. അവരത് ക്ഷമിക്കും പൊറുക്കും. മന്ത്രിയുടെ ഭാ​ഗത്തു നിന്ന് ഒരു വീഴ്ചയുണ്ടാകാൻ പാടില്ല. ഇതിന് ശേഷം പലയാളുകളും എന്നോട് പാട്ട് പാടുമോ എന്ന് ചോദിച്ചു.

ഞാൻ ഒരു സ്ഥലത്തും പാടിയില്ല. സത്യപ്രതിജ്ഞ ചെയ്തിട്ട് ​ഗവർണർ പറഞ്ഞത് നിങ്ങൾ ശ്രദ്ധിച്ചായിരുന്നോ എന്ന് ഞാൻ അവരോട് ചോദിച്ചു. അവർ പറഞ്ഞു, ശ്രദ്ധിച്ചായിരുന്നു. എവിടെയും പോയി ഇനി പാടരുതെന്നാണ് പുള്ളി എന്നോട് പറഞ്ഞത്. ​ഗവർണർ പറഞ്ഞത് എനിക്ക് കേൾക്കാതിരിക്കാൻ കഴിയില്ലെന്നൊക്കെ പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറി.

Sharreth, P C Vishnunadh
'അമ്മ'യിൽ ചേരാനുള്ള പൈസ കൊണ്ട് സ്വർണം വാങ്ങിച്ചു, അതിനിപ്പോൾ ഇരട്ടി വില'; അന്ന രാജന് കയ്യടി

ഇത് കുട്ടികളുടെ ക്യാംപ് ആയതുകൊണ്ട് ഞാൻ പാടാം. വേറെ എവിടെയും പോയി പറയരുത്. വെള്ളിയൊക്കെ വീഴുകയാണെങ്കിൽ അപ്പോഴേ വിഡിയോ ഡിലീറ്റ് ചെയ്തേക്കണം". - വിഷ്ണുനാഥ് പറഞ്ഞു.

Sharreth, P C Vishnunadh
'ആ വിഡിയോ എനിക്ക് പറ്റിയ തെറ്റ്, പണത്തിനോ പ്രശസ്തിയ്ക്കോ വേണ്ടി ചെയ്തതല്ല'; സബ്‌സ്‌ക്രിപ്ഷന്‍ തുക കൂട്ടിയത് എന്തിനെന്നും ഹന്‍സിക

ഇതിന് പിന്നാലെ ​മന്ത്രി ​ഗാനം ആലപിക്കുകയും ചെയ്തു. അസാധ്യമായിട്ട് പാടി. "ഞാൻ ആദ്യം വിചാരിച്ചത് ചുമ്മാ പറ്റിക്കാൻ പറഞ്ഞതാണെന്നാണ്. ഇത് നന്നായിട്ട് പാടി. ഇതിൽ കൂടുതൽ എന്ത് വേണം. ഒരു മന്ത്രിയുടെ കൂടെ ഡ്യൂറ്റ് പാടണം എന്ന മോഹം പൂവണിഞ്ഞു".- ശരത് പറഞ്ഞു.

Summary

Minister P C Vishnunadh song goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prem Prakash, Koodevide?
Mammootty, Ramesh Pisharody
Pranav, Suchitra Mohanlal
Geetu Mohandas, Yash
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com