വിൻസി അലോഷ്യസ് ഇൻസ്റ്റ​ഗ്രാം
Entertainment

'എന്റെ അഹങ്കാരം കൊണ്ട് ഒഴിവാക്കി, ഇന്ന് ആ സിനിമ കാനിൽ എത്തി നിൽക്കുന്നു'; വെളിപ്പെടുത്തി വിൻസി അലോഷ്യസ്

മുകളിലേക്ക് പോയ ഞാന്‍ ഇപ്പോള്‍ താഴേക്ക് എത്തി നില്‍ക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

അഹങ്കാരം കൊണ്ട് താനൊഴിവാക്കിയ സിനിമയാണ് ഓൾ വി ഇമാജിൻ അസ് ലൈറ്റ് എന്ന് നടി വിൻ‌സി അലോഷ്യസ്. ആ സിനിമ വന്നപ്പോൾ എനിക്ക് പറ്റിയ സിനിമയല്ലെന്ന് പറഞ്ഞ് ഒഴിവാക്കി വിട്ടു. ആ സിനിമ ഇന്ന് കാനിൽ എത്തി നിൽക്കുകയാണെന്നും വിൻസി പറഞ്ഞു. ഒരു പൊതു ചടങ്ങിൽ സംസാരിക്കവേയാണ് വിൻസി ഇക്കാര്യം തുറന്നു പറഞ്ഞത്. ഇതിന്റെ വിഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

"കഴിവുണ്ടേൽ ഞാനെത്തുമെന്ന അഹങ്കാരത്തില്‍ തന്നെ നിന്നു. അതിന് ഒരു ചെറിയ ഉദാഹരണം പറയാം. അതെന്റെ മാതാപിതാക്കള്‍ക്കും അറിയില്ല. നിങ്ങള്‍ക്ക് മുന്നില്‍ ഒരു കുമ്പസാരം പോലെ പറയാം. അഹങ്കാരം കയറിയ സമയത്താണ് ഒരു സിനിമ എനിക്ക് വരുന്നത്. ആ സിനിമ വന്നപ്പോള്‍ എനിക്ക് പറ്റിയ സിനിമയല്ലെന്ന് പറഞ്ഞ് ഒഴിവാക്കി വിട്ടു. ആ സിനിമ ഇന്ന് കാനില്‍ എത്തി നില്‍ക്കുന്നു.

'ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്'. കനി കുസൃതി, ദിവ്യ പ്രഭയൊക്കെയുള്ള സിനിമ. എല്ലാവരും അടുത്തകാലത്ത് സംസാരിച്ചുകൊണ്ടിരിക്കുന്ന ചിത്രം. അത് എന്റെ അഹങ്കാരത്തിന്റെ പേരില്‍ ഒഴിവാക്കിയിട്ടുണ്ട്, അങ്ങനെ പലതും. മുകളിലേക്ക് പോയ ഞാന്‍ ഇപ്പോള്‍ താഴേക്ക് എത്തി നില്‍ക്കുകയാണ്. ഒറ്റ കാര്യമേയുള്ളൂ, ഉള്ളില്‍ വിശ്വാസം വേണം. പ്രാർഥന വളരെ പ്രാധാന്യമുള്ളതാണ്.

ഞാന്‍ പ്രാര്‍ഥന കുറച്ചൊരു സമയമുണ്ടായിരുന്നു, പ്രാര്‍ഥന ഇല്ലാതാക്കിയ സമയമുണ്ടായിരുന്നു. രണ്ടിന്റെയും വ്യത്യാസം വളരെ വ്യക്തമാണ്. പ്രാര്‍ഥനയുള്ള സമയത്ത്, മനസില്‍ നന്മയുണ്ടായിരുന്ന സമയത്ത് എത്തേണ്ടിയിരുന്ന സ്ഥലത്ത് ഞാന്‍ എത്തിയിരുന്നു. ഇതെല്ലാം മാറി നിന്ന സമയത്ത് ജീവിത്തില്‍ ഒരു സ്ഥലത്തും ഞാന്‍ എത്തിയിട്ടില്ല".- വിൻസി വിഡിയോയിൽ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT