വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'ദിവ്യ ഒരു ഉഗ്രൻ പാട്ടുകാരിയാണ്' ; വിനീതിനൊപ്പം ആദ്യത്തെ പാട്ട്, വിഡിയോ 

ജൂഡ് ആൻറണി ജോസഫ് ഒരുക്കുന്ന സാറാസിലാണ് ദിവ്യയും വിനീതും ചേർന്ന് ആലപിക്കുന്ന ​ഗാനം

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ ഇഷ്ട താരദമ്പതികളിൽ ഒന്നാണ് വിനീത് ശ്രീനിവാസൻ-ദിവ്യ വിനീത്. പഠനകാലത്തെ പ്രണയത്തിനൊടുവിൽ ജീവിതത്തിലും ഒന്നിച്ചവരാണ് ഇരുവരും. ഇപ്പോഴിതാ ദിവ്യയും സിനിമാലോകത്തേക്ക് കാലെടുത്തുവച്ചിരിക്കുകയാണ്. 

ജൂഡ് ആൻറണി ജോസഫ് ഒരുക്കുന്ന സാറാസിലാണ് ദിവ്യയും വിനീതും ചേർന്ന് ആലപിക്കുന്ന ​ഗാനം. ദിവ്യ ആദ്യമായി പിന്നണി പാടുന്ന ​ഗാനമാണ് ഇത്. വിനീതുമൊന്നിച്ച് പാടുന്ന ആദ്യത്തെ പാട്ടെന്ന പ്രത്യേകതയുമുണ്ട്. "ഒരിക്കൽ വിനീത് ഷെയർ ചെയ്ത ഒരു കുഞ്ഞ് പാട്ട്, ദിവ്യ പാടിയത് കേട്ടപ്പോൾ തന്നെ ഞാൻ വിനീതിനോട് ചോദിച്ചു, നിങ്ങൾ ഒരുമിച്ച് പാടുന്ന ആദ്യ പാട്ട് എൻറെ സിനിമയ്ക്ക് തരുമോ? ദൈവാനുഗ്രഹം പണ്ടേ ഉള്ളതുകൊണ്ടു അതും എനിക്കു തന്നെ കിട്ടി. ദിവ്യ ഒരു ഉഗ്രൻ പാട്ടുകാരിയാണ്. ഇനിയും കിടിലം പാട്ടുകൾ പിറക്കട്ടെ. ഷാനിക്ക ഇനിയും മാജിക് വടി എടുക്കട്ടെ", പുതിയ സിനിമയിലെ ​ഗാനം പങ്കുവച്ച് ജൂഡ് ഫേസ്ബുക്കിൽ കുറിച്ചു. 

ഷാൻ റഹ്മാൻ സം​ഗീതം നിർവ്വഹിച്ചിരിക്കുന്ന വരവായ് നീ എന്ന ​ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചിരിക്കുന്നത്. അന്ന ബെൻ, സണ്ണി വെയ്ൻ എന്നിവരാണ് ​ഗാനരം​ഗത്തിൽ എത്തുന്നത്. കോവിഡ് കാലത്ത് ചിത്രീകരണം പൂർത്തിയാക്കിയ സിനിമയാണിത്. അന്നബെന്നിനൊപ്പം അച്ഛൻ ബെന്നി പി നായരമ്പലവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മല്ലിക സുകുമാരൻ, കളക്ടർ ബ്രോ പ്രശാന്ത് നായർ, ധന്യ വർമ്മ, സിദ്ദിഖ്, വിജയകുമാർ, അജു വർഗീസ്, സിജു വിൽസൺ, ശ്രിന്ദ, ജിബു ജേക്കബ് തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തിന്റേത്. സിനിമ ജൂലൈ 5ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം