വീഡിയോ ദൃശ്യം 
Entertainment

കുടിയും വലിയുമായി പ്രണവും കൂട്ടുകാരും; 'താതക തെയ്താരെ' പാട്ടുപാടി പൃഥ്വിരാജ്; ഹൃദയത്തിലെ പുതിയ ​ഗാനം

പ്രണവിന്റേയും കൂട്ടുകാരുടേയും ആഘോഷ നിമിഷങ്ങളാണ് പാട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ പുതിയ ​ഗാനം പുറത്ത്. പൃഥ്വിരാജ് പാടിയ താതക തെയ്താരെ എന്ന ​ഗാനമാണ് റിലീസ് ചെയ്തത്. പ്രണവിന്റേയും കൂട്ടുകാരുടേയും ആഘോഷ നിമിഷങ്ങളാണ് പാട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

കൂട്ടുകാർക്കൊപ്പമുള്ള ആഘോഷമായി പാട്ട്

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഷോം അബുദുള്‍ വഹാബാണ്. എൻജിനീയറിങ് വിദ്യാർത്ഥിയായാണ് പ്രണവ് ചിത്രത്തിൽ എത്തുന്നത്. കൂട്ടുകാർക്കൊപ്പമുള്ള ഹോസ്റ്റൽ ജീവിതവും ആഘോഷവും ഉൾപ്പെടുത്തിക്കൊണ്ടുള്ള ​ഗാനം ശ്രദ്ധ നേടുകയാണ്. 

പാട്ടിന് പ്രാധാന്യം നൽകിക്കൊണ്ടാണ് വിനീത് ഹൃദയം ഒരുക്കിയിരിക്കുന്നത്. 15 ​ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇതുവരെ അഞ്ച് ​ഗാനങ്ങളാണ് ചിത്രത്തിന്റേതായി പുറത്തുവന്നത്. ദർശന എന്നു തുടങ്ങുന്ന ​ഗാനം വൻ വൈറലായിരുന്നു. കൂടാതെ ഉണക്കമുന്തിരി എന്ന ​ഗാനവും ശ്രദ്ധ നേടി. കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യനാണ് നിർമാണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം