വര്‍ഷങ്ങള്‍ക്ക് ശേഷം പാക്കപ്പ് വിഡിയോയില്‍ നിന്ന്‌ 
Entertainment

'ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക്, ധ്യാനിന്റെ പിറന്നാള്‍ ദിനത്തില്‍ 'വര്‍ഷങ്ങള്‍ക്ക് ശേഷം' പാക്കപ്പായി': കുറിപ്പുമായി വിനീത്

ഇന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങും

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍ഹിറ്റായി മാറിയ ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ധ്യാന്‍ ശ്രീനിവാസന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ചിത്രത്തിന്റെ പാക്കപ്പ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ വിനീത് ശ്രീനിവാസനാണ് സന്തോഷ വാര്‍ത്ത അറിയിച്ചത്. ഇന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങുമെന്നും വിനീത് പറയുന്നു. 

ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ധ്യാനിന്റെ പിറന്നാള്‍ ദിനത്തില്‍, വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. ചെയ്യുന്ന കാര്യങ്ങളോട് പാഷനേറ്റായ ഒരു സൈന്യം എനിക്കൊപ്പമുണ്ട് എന്നതില്‍ ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. ഫിലിം മേക്കിങ് പ്രോസസ് എത്ര മനോഹരമാണെന്ന് ഞാന്‍ കണ്ടത് ഈ ചിത്രത്തിലാണ്. എല്ലാ ദിവസവും  എല്ലാ കാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്താല്‍, സിനിമയുടെ നിര്‍മ്മാണ പ്രക്രിയ എത്ര മനോഹരമാകുമെന്ന് ഞാന്‍ കണ്ട ഒരു സിനിമയാണിത്. നിങ്ങള്‍ വെളിച്ചത്തെ ബഹുമാനിക്കുമ്പോള്‍, പ്രകൃതിയെ ബഹുമാനിക്കുമ്പോള്‍, അത് നിങ്ങള്‍ക്ക് അമൂല്യമായ ഒന്ന് നല്‍കുന്നു. അത് നിങ്ങള്‍ക്ക് അതിന്റെ മാന്ത്രികത നല്‍കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, വര്‍ഷങ്ങള്‍ക്ക് ശേഷം എനിക്കത് വീണ്ടും മനസിലാക്കി തന്നു. ഞങ്ങളുടെ ചിത്രം 2024 ഏപ്രിലില്‍ റിലീസ് ചെയ്യും. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങും, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍.- വിനീത് കുറിച്ചു. 

പ്രണവ് മോഹന്‍ലാലും ചിത്രം പാക്കപ്പ് ആയെന്ന വിവരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. വമ്പന്‍ താരനിരയിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുങ്ങുന്നത്. പ്രണവിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, നീരജ് മാധവ്, നീത പിള്ള തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. നിവിന്‍ പോളിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മേരിലാന്‍സ് സിനിമാസാണ് നിര്‍മാണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

'നല്ലതാണ്, ചീത്തയാണ്, പകുതി കൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതു പോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

SCROLL FOR NEXT