Entertainment

'ബലമായി പിടിച്ചുനിർത്തി സെൽഫിയെടുക്കാൻ തുടങ്ങി, വിനീത് അവിടെ നിന്നും കാറിലേക്കോടി'; വിഡിയോയ്ക്ക് പിന്നിലെ സത്യം

ഗാനമേള കഴിഞ്ഞ് ഓടി രക്ഷപ്പെടുന്ന ​ഗായകനെയാണ് വിഡിയോയിൽ കാണുന്നത്

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത് വിനീത് ശ്രീനിവാസന്റെ ഒരു വിഡിയോ ആണ്. ​ഗാനമേള കഴിഞ്ഞ് ഓടി രക്ഷപ്പെടുന്ന ​ഗായകനെയാണ് വിഡിയോയിൽ കാണുന്നത്. പരിപാടി കഴിഞ്ഞ് പുറത്ത് പാർക്ക് ചെയ്തിരുന്ന തന്റെ വാഹനത്തിലേക്ക് ഓടുകയായിരുന്നു താരം. നിരവധി പേർ താരത്തെ പിന്തുടരുന്നതും വിഡിയോയിൽ കാണാം. അതിനിടെ പരിപാടി മോശമായതിനാൽ വിനീത് ഓടിരക്ഷപ്പെട്ടു എന്ന തരത്തിൽ വിഡ‍ിയോ പ്രചരിക്കപ്പെട്ടു. ഇപ്പോൾ വിഡിയോയുടെ സത്യാവസ്ഥ വ്യക്തമാക്കിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് സുനീഷ് വാരനാട്. 

വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ചാണ് ​ഗാനമേള അവതരിപ്പിക്കാൻ താരം എത്തിയത്. താരത്തിന്റെ പാട്ടു കേൾക്കാനായി ആയിരക്കണക്കിന് പേരാണ് എത്തിയത്. ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും,ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകർ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നിൽ നിന്നും കുറച്ചകലെ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചുനിർത്തി സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് കാറിന് അടുത്തേക്ക് ഓടിയത് എന്നാണ് അദ്ദേഹം പറയുന്നത്. 

സുനീഷിന്റെ കുറിപ്പ് വായിക്കാം

വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം 

വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു.രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും,സംഘവും നടത്തിയത്. അഭൂതപൂർവ്വമായ തിരക്കായിരുന്നു. ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും,ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകർ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നിൽ നിന്നും കുറച്ചകലെ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചുനിർത്തി സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്. 'പ്രോഗ്രാം മോശമായി;വിനീത് ഓടിരക്ഷപ്പെട്ടു' എന്ന പേരിലുള്ള ലിങ്കാകർഷണ ഷെയറുകൾ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT