Karam ഇൻസ്റ്റ​ഗ്രാം
Entertainment

തിയറ്ററിൽ തിളങ്ങാനായില്ല! വിനീത് ശ്രീനിവാസന്റെ 'കരം' ഇനി ഒടിടിയിലേക്ക്; എവിടെ കാണാം?

ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ.

സമകാലിക മലയാളം ഡെസ്ക്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് നോബിൾ ബാബു തോമസ് നായകനായെത്തിയ ചിത്രമാണ് 'കരം'. വലിയ പ്രതീക്ഷകളോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. സെപ്റ്റംബർ 25 നായിരുന്നു ചിത്രത്തിന്റെ റിലീസ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമെന്ന നിലയ്ക്കാണ് കരം തിയറ്ററുകളിലെത്തിയത്.

മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, ശ്വേത മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ. കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാരേക്കാൾ ആരാധകരുണ്ടായിരുന്ന പരിശീലകൻ, മലയാളികളുടെ പ്രിയപ്പെട്ട ആശാൻ ഇവാൻ വുകോമനോവിച്ചും സിനിമയിൽ ആന്ദ്രേ നിക്കോള എന്ന കഥാപാത്രമായി എത്തി.

ജോർജിയ, റഷ്യയുടെയും അസർബൈജാന്‍റെയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് പ്രധാനമായും ഷൂട്ടിങ് നടന്നത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. മനോരമ മാക്സിലൂടെ നവംബർ 7 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ ഷാൻ റഹ്മാനാണ് സംഗീതം.

തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്‍റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങൾക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒന്നിച്ച ചിത്രമാണിത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്. നായകനായ നോബിൾ ബാബു തോമസാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്.

Cinema News: Vineeth Sreenivasan's latest movie Karam OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍; ആരോപണവുമായി സിപിഎം

ആസ്തി വിവരങ്ങള്‍ മറച്ചവച്ചു; രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണം; ആരോപണവുമായി കോണ്‍ഗ്രസ്

ഗുരുവായൂര്‍ ക്ഷേത്ര നട നാളെ നേരത്തെ അടയ്ക്കും

തിരിച്ചുകയറി സ്വര്‍ണ വില; ഒറ്റയടിക്ക് 1600 രൂപ കൂടി, വീണ്ടും ഒരുലക്ഷം കടന്നു

അരി വേവിക്കുമ്പോൾ അമിതമായി വെന്ത് പോകുന്നുവോ?എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

SCROLL FOR NEXT