'എനിക്ക് ഭയമുണ്ട്'... നാടുപേക്ഷിച്ച് ബില്‍കിസ് ബാനുവും കുടുംബവും!

ഗുജറാത്ത് ഉപേക്ഷിച്ച് പോയെന്ന് ബന്ധുവിന്റെ വെളിപ്പെടുത്തല്‍
Bilkis Bano
Bilkis Bano file
Updated on: 
2 min read

അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ രണ്ട് പ്രതികളുടെ ജീവപര്യന്തം തടവ് സുപ്രീം കോടതി മരവിപ്പിച്ചതിനു പിന്നാലെ നാടുപേക്ഷിച്ച് ബില്‍കിസ് ബാനുവും കുടുംബവും. അവരുടെ അടുത്ത ബന്ധുവാണ് ബില്‍കിസ് ബാനുവും കുടുംബവും ഗുജറാത്ത് ഉപേക്ഷിച്ച് പോയതായി വെളിപ്പെടുത്തിയത്.

നേരത്തെ ഗുജറാത്തിലെ കാപ്ഡി വിസ്താറിലാണ് ബില്‍കിസ് ബാനുവും കുടുംബവും താമസിച്ചിരുന്നത്. ഒന്നര വര്‍ഷം മുന്‍പ് ഗുജറാത്തിലെ മറ്റൊരു സ്ഥലത്തേക്ക് കുടുംബം മാറി. ഇപ്പോള്‍ അവര്‍ സംസ്ഥാനം തന്നെ വിട്ടുവെന്നാണ് ബന്ധുവിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ അവര്‍ ഏത് സംസ്ഥാനത്തേക്കാണ് മാറിയതെന്നു വെളിപ്പെടുത്താന്‍ ബന്ധു തയ്യാറായില്ല.

ബിപിന്‍ചന്ദ് കനയ്യലാല്‍ ജോഷി, പ്രദീപ് രാമന്‍ലാല്‍ മോധിയ എന്നീ രണ്ട് പ്രതികളുടെ ശിക്ഷയാണ് ജസ്റ്റിസ് എംഎം സുന്ദേഷ്, ജസ്റ്റിസ് പിബി വരാലെ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് മരവിപ്പിച്ചത്. 17 വര്‍ഷത്തിലേറെയായി പ്രതികള്‍ തടവിലാണെന്നതും, അവരിലൊരാളുടെ ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകളും, അപ്പീലുകളില്‍ പരിശോധിക്കേണ്ട വിഷയങ്ങള്‍ ഉണ്ടെന്നതും കണക്കിലെടുത്താണ് കോടതി ഉത്തരവ്.

Bilkis Bano
'ജീവിതാവസാനം വരെ നീതിക്കായി പോരാടേണ്ടി വരുന്നു, ഈ അവസ്ഥ ആർക്കും ഉണ്ടാകരുത്': ബിൽകിസ് ബാനു

പ്രതികളുടെ ജീവപര്യന്തം തടവ് സുപ്രീം കോടതി മരവിപ്പിച്ചതില്‍ നടുക്കവും ഞെട്ടലും ബില്‍കിസ് ബാനു രേഖപ്പെടുത്തിയിരുന്നു. പ്രതികളെ തനിക്ക് ഭയമുണ്ടെന്നു ബില്‍കിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

തന്നെ അറിയിക്കുകയോ തന്റെ വാദം കേള്‍ക്കുകയോ ചെയ്യാതെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നു അവര്‍ പ്രതികരിച്ചിരുന്നു. അഭിഭാഷകയായ ശോഭ ഗുപ്ത വഴി പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമ വാര്‍ത്തകളിലൂടെയാണ് ഉത്തരവിനെക്കുറിച്ച് അറിഞ്ഞതെന്നും തന്നെ കേള്‍ക്കാന്‍ കോടതി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും അവര്‍ പറഞ്ഞു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ ജീവിതം പതിയെ കെട്ടിപ്പടുത്ത് സമാധാനം കണ്ടെത്തിവരുന്നതിനിടയിലാണ് ഈ പുതിയ ഉത്തരവ് പഴയ ഭയങ്ങളെല്ലാം തിരികെ കൊണ്ടുവന്നതെന്നും അവര്‍ പ്രതികരിച്ചിരുന്നു.

2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവസമയത്ത് 21 വയസുകാരിയായിരുന്ന ബില്‍ക്കിസ് ബാനു, അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ഇവരുടെ മൂന്ന് വയസുള്ള മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴ് പേരെയും അക്രമികള്‍ കൊലപ്പെടുത്തിയിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളുടെയും ശിക്ഷാ ഇളവ് റദ്ദാക്കിയ സുപ്രീംകോടതിയുടെ 2024ലെ ഉത്തരവിന് ശേഷമുള്ള നടപടികളുടെ ഭാഗമായാണ് ഇപ്പോഴത്തെ ജാമ്യവിധി.

Bilkis Bano
അബദ്ധത്തിൽ അതിർത്തി കടന്നു; ബംഗ്ലാദേശ് കസ്റ്റഡിയിലെടുത്ത ബി എസ് എഫ് ജവാൻ തിരിച്ചെത്തി
Bilkis Bano
'വോട്ടർമാരുടെ മതമോ ജാതിയോ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്താറില്ല'; യോഗിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി
Summary

Bilkis Bano, who survived a brutal gang rape during the 2002 Gujarat riots, has left the state with her family days after the Supreme Court court granted bail to two of the 11 men convicted for the crime, a relative said on Tuesday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER