ചിത്രം: ഫേസ്ബുക്ക് 
Entertainment

'അപ്പുവിനെക്കുറിച്ച് പറയാൻ ഏറെ', ഹൃദയം പോസ്റ്റർ പുറത്തുവിട്ട് പ്രണവിന് വിനീതിന്റെ പിറന്നാൾ ആശംസ 

'ഹൃദയത്തോട് ഏറ്റവും ചേർന്നുനിൽക്കുന്ന ഒരു ചിത്രം' എന്നാണ് പ്രണവ് സിനിമയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിങ്ങനെ വലിയ താരനിരയുമായാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഹൃദയം' ഒരുങ്ങുന്നത്. ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിലെ പ്രണവിന്റെ പുതിയ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. പ്രണവിന്റെ പിറന്നാൾ ദിനത്തിലാണ് വിനീത് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. 

"അപ്പുവിനെക്കുറിച്ച് എനിക്ക് പറയാൻ ഏറെയുണ്ട്. പക്ഷെ സിനിമ റിലീസ് ചെയ്ത് ആളുകൾ അത് കാണുന്നത് വരെ ഞാൻ കാത്തിരിക്കും. ഇപ്പോൾ ഈ പോസ്റ്റർ ഞാനിവിടെ പങ്കുവയ്ക്കുന്നു. എത്രയും പ്രിയപ്പെട്ട പ്രണവിന് പിറന്നാൾ ആശംസകൾ", എന്ന് കുറിച്ചാണ് വിനീത് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. 'ഹൃദയത്തോട് ഏറ്റവും ചേർന്നുനിൽക്കുന്ന ഒരു ചിത്രം' എന്നാണ് പ്രണവ് സിനിമയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. 

മകന് പിറന്നാൾ ആശംസിക്കാൻ മോഹൻലാൽ തെരഞ്ഞെടുത്തതും ഹൃദയത്തിന്റെ പോസ്റ്റർ തന്നെ. അപ്പുവിന് ആശംസ അറിയിച്ചതിനൊപ്പം ഹൃദയത്തിന്റെ മുഴുവൻ ടീമിനും വിജയാശംസകൾ നേരാനും മോഹൻലാൽ മറന്നില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !