വീർ ദാസ്, റിസോർട്ടിൽ കണ്ടെത്തിയ പാമ്പ്  ഇൻസ്റ്റ​ഗ്രാം
Entertainment

റിസോര്‍ട്ടിലെ ബാത്ത്‌റൂമിനുള്ളില്‍ പാമ്പ്; വിഡിയോയുമായി നടന്‍

പാമ്പിന്റെ വിഡിയോയ്‌ക്കൊപ്പമായിരുന്നു വീര്‍ ദാസിന്റെ പോസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

താൻ താമസിക്കുന്ന റിസോര്‍ട്ടിലേക്ക് അപ്രതീക്ഷിതമായി എത്തിയ അതിഥിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി കൊമേഡിയനും നടനുമായ വീര്‍ ദാസ്. അദ്ദേഹം താമസിക്കുന്ന റിസോര്‍ട്ടിലെ ബാത്ത്‌റൂമില്‍ പാമ്പിനെ കാണുകയായിരുന്നു. പാമ്പിന്റെ വിഡിയോയ്‌ക്കൊപ്പമായിരുന്നു വീര്‍ ദാസിന്റെ പോസ്റ്റ്.

ഒരു ഷൂട്ടിനായാണ് അദ്ദേഹം ഇക്കോ റിസോര്‍ട്ടില്‍ എത്തിയത്. ബാത്ത്‌റൂമില്‍ കയറി മൂത്രമൊഴിക്കുന്നതിനിടെയാണ് സീലിങ്ങില്‍ നിന്ന് പാമ്പ് ഇറങ്ങിവന്നത്. തുടര്‍ന്ന് അദ്ദേഹം റിസോര്‍ട്ട് ജീവനക്കാരെ അറിയിക്കുകയായിരുന്നു. പാമ്പിന്റെ ദൃശ്യങ്ങള്‍ക്കൊപ്പമാണ് അദ്ദേഹം വിഡിയോ പങ്കുവച്ചത്. താന്‍ ഇനി ബാത്ത്‌റൂം ഉപയോഗിക്കില്ലെന്ന് തമാശയായി അദ്ദേഹം പറയുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ് വിഡിയോ. വീറിന്റെ ഹ്യൂമര്‍ സെന്‍സിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. അനന്യ പാണ്ഡ്യ നായികയായി എത്തുന്ന കോള്‍ മീ ബേഎന്ന സീരീസാണ് അദ്ദേഹത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം