Prakash Mathew's life imagined via ai. വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

സോനയുടെ 'നോ'യില്‍ വീണില്ല, 'പ്രകാശ് മാത്യു' ഇന്ന് സംഗീത ലോകത്തെ രാജാവ്; വിഡിയോ വൈറല്‍

പ്രകാശ് മാത്യുവായി അഭിനയിച്ചിരിക്കുന്നത് ബോബന്‍ ആലന്‍മൂടനാണ്

സമകാലിക മലയാളം ഡെസ്ക്

എബിയുടേയും സോനയുടേയും കഥ പറഞ്ഞ നിറം ഓര്‍മയില്ലേ? തങ്ങളുടെ പ്രണയം തിരിച്ചറിഞ്ഞ് എബിയും സോനയും ഒന്നായി. പക്ഷെ പ്രകാശ് മാത്യുവിന് എന്ത് സംഭവിച്ചിട്ടുണ്ടാകും? താനുമായുള്ള കല്യാണത്തില്‍ നിന്നും സോന പിന്മാറിയതോടെ അയാള്‍ക്ക് ജീവിതം മടുത്തിട്ടുണ്ടാകുമോ? അതോ എല്ലാം മറന്ന് പുതിയൊരു ജീവിതം സാധ്യമാക്കിയിട്ടുണ്ടാകുമോ?

ഇങ്ങനെ രസകരമായ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തുകയാണ് സിക്‌സ് എയ്റ്റ് എന്ന ട്യൂബ് ചാനല്‍. നിറത്തിന് ശേഷമുള്ള പ്രകാശ് മാത്യുവിന്റെ ജീവിതം ഭാവനയില്‍ കാണുകയാണ് സിക്‌സ് എയ്റ്റിന്റെ വീഡിയോ. കോളജിനെ ആവേശം കൊള്ളിച്ച ഗായകന്‍ ഇന്ന് ലോകമെമ്പാടും ആരാധകരുള്ള പാട്ടുകാരനാണെന്നാണ് വീഡിയോയില്‍ പറയുന്നത്.

ഐഐ വിദ്യയുടെ സഹായത്തോടെയാണ് സിക്‌സ് എയ്റ്റ് വീഡിയോ ഒരുക്കിയിരിക്കുന്നത്. നിറത്തിലെ പ്രായം നമ്മില്‍ മോഹം നല്‍കി എന്ന പാട്ടും ദി വീക്കെന്‍ഡിന്റെ സ്റ്റാര്‍ ബോയ് പാട്ടും ചേര്‍ത്താണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വീഡിയോ ഒരുക്കിയവരുടെ ഭാവനയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

നഷ്ടപ്രണയത്തിന്റെ സങ്കടമെല്ലാം കുതറിയെറിഞ്ഞ് പ്രകാശ് മാത്യു വലിയ പാട്ടുകാരനായി മാറിയെന്നാണ് വീഡിയോയില്‍ പറയുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ തടിച്ചു കൂടിയ വേദികളെ ആവേശം കൊള്ളിക്കുന്ന ഗായകനാണ് പ്രകാശ് മാത്യു ഇന്ന്. സെലിബ്രിറ്റികളുടെ കൂടെയാണ് കറക്കം. ലോകോത്തര ബ്രാന്റുകളുടെ അംബാസിഡറും അതിസമ്പന്നനുമൊക്കെയായി പ്രകാശ് മാത്യു വളര്‍ന്നുവെന്നാണ് വീഡിയോയില്‍ പറയുന്നത്. സിനിമയെ വെല്ലുന്നതാണ് മിനുറ്റുകള്‍ മാത്രമുള്ള ഈ വീഡിയോ. അതേസമയം, പകാശ് മാത്യുവിന്റെ ഈ വളര്‍ച്ച സോന അറിഞ്ഞിട്ടുണ്ടാകുമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് നിറം. 1999 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ശാലിനിയുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. പ്രകാശ് മാത്യുവായി അഭിനയിച്ചിരിക്കുന്നത് ബോബന്‍ ആലന്‍മൂടനാണ്. ചിത്രത്തില്‍ ബോബന്‍ ആലന്‍മൂടന്‍ പാടിയഭിനയിച്ച പ്രായം നമ്മില്‍ എന്ന ഗാനം അന്നും ഇന്നും ജനപ്രീയമാണ്.

Life of Prakash Mathew from the movie Niram gets re-imagined in this viral video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT